Headlines

മാസം 1.60 ലക്ഷം രൂപ ശമ്പളമുള്ള ജോലി വേണോ? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ സുവര്‍ണാവസരം | Jobs: Indian Oil Corporation Invites Applications For Executive Posts, Salary Up To Rs 1.60 Lakh, Full Details


Jobs

oi-Jithin TP

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിവിധ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഗ്രാജ്വേറ്റ് എന്‍ജിനീയര്‍, ഓഫീസര്‍ (മാര്‍ക്കറ്റിംഗ്), ലോ ഓഫീസര്‍, അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, വിവിധ ഗ്രേഡുകളിലുള്ള ഡിപ്ലോമ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 14-ന് ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്. അഡ്മിറ്റ് കാര്‍ഡ് സെപ്റ്റംബര്‍ 15-ന് ലഭ്യമാകും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സെപ്റ്റംബര്‍ 24-ന് നടത്താനാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.

Jobs

ഈ തീയതികളില്‍ മാറ്റം വരാമെന്ന് ഇന്ത്യന്‍ ഓയില്‍ അറിയിച്ചിട്ടുണ്ട്. 2026 ജൂലൈ 1-ലെ കണക്കനുസരിച്ച്, ഗ്രാജ്വേറ്റ് എന്‍ജിനീയര്‍മാര്‍ക്കും ഡിപ്ലോമ എന്‍ജിനീയര്‍മാര്‍ക്കും പരമാവധി പ്രായപരിധി 26 വയസായിരിക്കണം. ഓഫീസര്‍ (മാര്‍ക്കറ്റിംഗ്) തസ്തികയ്ക്ക് 28 വയസും, ലോ ഓഫീസര്‍, അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ തസ്തികകള്‍ക്ക് 30 വയസുമാണ് പരമാവധി പ്രായപരിധി.

വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ക്ക് അനുസൃതമായി സംവരണ വിഭാഗങ്ങള്‍ക്കും മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്കും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ലോ ഓഫീസര്‍, അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ തസ്തികകളിലേക്ക് യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2026 ജൂണ്‍ 30-ഓടെ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം (നിയമബിരുദ യോഗ്യത നേടിയ ശേഷമുള്ളത്).

കോടതികള്‍, ട്രൈബ്യൂണലുകള്‍, ലോ ഫേമുകള്‍, നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിയമവിഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തിപരിചയം ഇതില്‍ ഉള്‍പ്പെടും.

അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, പെട്രോളിയം, പെട്രോകെമിക്കല്‍, പോളിമര്‍ അല്ലെങ്കില്‍ വളം നിര്‍മ്മാണ യൂണിറ്റുകളിലെ ലബോറട്ടറികളിലോ, അംഗീകൃത എന്‍എബിഎല്‍-അക്രഡിറ്റഡ് ലബോറട്ടറികളിലോ ടെസ്റ്റിംഗ്, ഗവേഷണ-വികസനം അല്ലെങ്കില്‍ ഗുണനിലവാര നിയന്ത്രണം എന്നീ മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ വിജയിക്കുന്നവരെ ഗ്രൂപ്പ് ചര്‍ച്ച, ഗ്രൂപ്പ് ടാസ്‌ക് വ്യക്തിഗത അഭിമുഖം എന്നിവയ്ക്ക് ശേഷമായിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷയില്‍ 100 ഒബ്ജക്റ്റീവ്-ടൈപ്പ് (മള്‍ട്ടിപ്പിള്‍ ചോയ്സ്) ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ‘സെക്ഷന്‍ എ’-യില്‍ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം എന്നിവയുള്‍പ്പെടെയുള്ള ‘ജനറല്‍ ആപ്റ്റിറ്റിയൂഡ്’ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.

‘സെക്ഷന്‍ ബി’ ഉദ്യോഗാര്‍ത്ഥിയുടെ വിഷയത്തിലുള്ള അറിവ് പരിശോധിക്കുന്നതായിരിക്കും. ഓരോ ചോദ്യത്തിനും ഒരു മാര്‍ക്ക് വീതം ഉണ്ടായിരിക്കും. തെറ്റായ ഉത്തരങ്ങള്‍ക്ക് 0.25 മാര്‍ക്ക് വീതം കുറയ്ക്കുന്നതാണ് (നെഗറ്റീവ് മാര്‍ക്കിംഗ്). അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ പരീക്ഷക്ക് 85 ശതമാനം വെയിറ്റേജും, ഗ്രൂപ്പ് ചര്‍ച്ചയ്ക്കും ഗ്രൂപ്പ് ടാസ്‌കിനും കൂടി 5 ശതമാനവും, വ്യക്തിഗത അഭിമുഖത്തിന് 10 ശതമാനവും വെയിറ്റേജ് നല്‍കുന്നതാണ്.

ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി (എന്‍സിഎല്‍) വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത നേടുന്നതിനായി പരീക്ഷയിലെ ഓരോ വിഭാഗത്തിലും കുറഞ്ഞത് 40 ശതമാനം മാര്‍ക്കും മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കും നേടിയിരിക്കണം. എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് ഓരോ വിഭാഗത്തിലും 35 ശതമാനവും മൊത്തത്തില്‍ 40 ശതമാനവും, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് ഓരോ വിഭാഗത്തിലും 25 ശതമാനവും മൊത്തത്തില്‍ 30 ശതമാനവുമാണ് യോഗ്യതയ്ക്കായി വേണ്ടത്.

ഗ്രേഡ് എയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 50,000 രൂപ അടിസ്ഥാന ശമ്പളവും, 50,000 മുതല്‍ 1,60,000 രൂപ വരെയുള്ള ശമ്പള സ്‌കെയിലും ലഭിക്കും. ഗ്രേഡ് എയുടെ ഏകദേശ വാര്‍ഷിക സിടിസി 18.4 ലക്ഷം രൂപയാണ്. ഗ്രേഡ് എ0യില്‍ പ്രതിമാസം 40,000 രൂപ അടിസ്ഥാന ശമ്പളവും, 40,000 മുതല്‍ 1,40,000 രൂപ വരെയുള്ള ശമ്പള സ്‌കെയിലും, ഏകദേശം 14.8 ലക്ഷം രൂപ വാര്‍ഷിക സിടിസിയും ഉണ്ടായിരിക്കും.

ഗ്രേഡ് ഇ0യില്‍ പ്രതിമാസം 30,000 രൂപ അടിസ്ഥാന ശമ്പളവും, 30,000 മുതല്‍ 1,20,000 രൂപ വരെയുള്ള ശമ്പള സ്‌കെയിലും, ഏകദേശം 11.1 ലക്ഷം രൂപ വാര്‍ഷിക സിടിസിയും ലഭിക്കും. ക്ഷാമബത്ത, എച്ച്ആര്‍എ അല്ലെങ്കില്‍ സബ്സിഡി നിരക്കിലുള്ള താമസ സൗകര്യം, ചികിത്സാ സൗകര്യങ്ങള്‍, ഗ്രാറ്റുവിറ്റി, കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട്, ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്, ലീവ് എന്‍കാഷ്മെന്റ്, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേതനം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

എസ് സി, എസ്ടി പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവുണ്ട്. മറ്റ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 1,000 രൂപയും ബാധകമായ ജിഎസ്ടിയും അടയ്ക്കണം. ഈ തുക തിരികെ ലഭിക്കില്ല. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഹാര്‍ഡ് കോപ്പിയായോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *