Headlines

IIFT| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഓൺലൈൻ MBA പഠിയ്ക്കാനവസരം | കരിയർ വാർത്ത


മികച്ച പ്ലേസ്‌മെന്റുകൾ, ഗ്ലോബൽ അക്രെഡിറ്റേഷനുകൾ (AACSB), ഗവേഷണ സംഭാവനകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനം, അന്താരാഷ്ട്ര ബിസിനസ്സിലെ മികച്ച ബി-സ്കൂളുകളിൽ ഒന്നായി സ്ഥിരമായി റാങ്ക് ചെയ്യപെട്ടിട്ടുണ്ട്. ഗ്ലോബൽ ട്രേഡ് പോളിസിയിൽ ഒരു പ്രധാന “തിങ്ക് ടാങ്ക്” ആയി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ,ആഗോള വ്യാപാരത്തിൽ നയിക്കാൻ കഴിവുള്ള നേതാക്കളെ വളർത്തുക.

ഗവേഷണങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും ഇന്ത്യയുടെ വ്യാപാര നയങ്ങളെ സ്വാധീനിക്കുക എന്നിങ്ങനെയുള്ള സ്ഥാപക ലക്ഷ്യങ്ങൾ കൈവരിയ്ക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

പ്രധാന കോഴ്സുകൾ

1. MBA ഇൻ ഇന്റർനാഷണൽ ബിസിനസ് (MBA-IB)

2. MBA ഇൻ ബിസിനസ് അനലിറ്റിക്സ് (MBA-BA)

4. Ph.D പ്രോഗ്രാമുകൾ

5.Integrated MBA പ്രോഗ്രാം

ഓൺലൈൻ എം.ബി.എ (ഇന്റർനാഷണൽ ബിസിനസ്)

രണ്ട് വർഷത്തെ (4 സെമസ്റ്റർ) കോഴ്‌സാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ വർഷം ജനറൽ മാനേജ്‌മെന്റ് വിഷയങ്ങളും, രണ്ടാം വർഷം സ്പെഷ്യലൈസേഷനും (ധനകാര്യം, വ്യാപാരം, മാർക്കറ്റിങ്, എച്ച്.ആർ, ഐ.ടി) പഠിക്കാം.

അടിസ്ഥാനയോഗ്യത

ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം (SC/ST/OBC/PWD വിഭാഗങ്ങൾക്ക് 45% മതി). സമാനമേഖലയിൽ

കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം (Work Experience) നിർബന്ധമാണ്.

തിരഞ്ഞെടുപ്പ് രീതി

ഓൺലൈൻ അപേക്ഷകൾ ഫാക്കൽറ്റി കമ്മിറ്റി പരിശോധിക്കുകയും, യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും.ജനറൽ/OBC വിഭാഗക്കാർക്ക് 3000/- രൂപയും SC/ST/PWD വിഭാഗക്കാർക്ക്, 1500/- രൂപയുമാണ്,അപേക്ഷാ ഫീസ്.

അപേക്ഷ ക്രമം

അപേക്ഷാർത്ഥികൾ വെബ്സൈറ്റ് വഴി , ഓൺലൈനായിട്ടാണ്  അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന് ഡിസംബർ 31 വരെ സമയമുണ്ട്.

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *