‘മുഖ്യമന്ത്രി അഴിമതിയെ എതിർക്കുന്നു, എന്നിട്ടും മന്ത്രിമാർ കൈക്കൂലി ആവശ്യപ്പെടുന്നു’; ആരോപണവുമായി അണ്ണാമലൈ | Annamalai Makes Big Allegation Says Chief Minister Opposes Corruption Yet Ministers Demand Bribes
India oi-Nidhin Illikkambath Published: Sunday, August 16, 2026, 23:07 [IST] ചെന്നൈ: തമിഴ്‌നാട്ടിലെ ചില മന്ത്രിമാർ സർക്കാർ ടെൻഡറുകൾ ലഭിക്കുന്നതിനായി കരാറുകാരിൽ നിന്ന് കമ്മിഷൻ ആവശ്യപ്പെടാൻ തുടങ്ങിയതായി മുൻ ബിജെപി നേതാവ് കെ അണ്ണാമലൈ. ആരോപണങ്ങൾക്ക് തെളിവായി ചില മന്ത്രിമാരുടെ ശബ്‌ദരേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ. മുഖ്യമന്ത്രി ജോസഫ് വിജയ് അഴിമതിക്കെതിരാണെന്നും എന്നാൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങൾ ഇപ്പോൾ കരാറുകാരിൽ നിന്ന്…