Headlines

കൊച്ചി ബൈപ്പാസ് വരുന്നു, അങ്കമാലി-കുണ്ടന്നൂർ യാത്ര ഇനി എളുപ്പം; പുതുക്കിയ ഡിപിആർ തയ്യാറാക്കുന്നു | Kochi Bypass; Travel Between Angamaly And Kundannoor To Become Easier, Revised DPR Under Preparation

Kerala oi-Nidhin Illikkambath Published: Saturday, August 1, 2026, 12:58 [IST] കൊച്ചി: പുനഃക്രമീകരിച്ച കൊച്ചി ബൈപാസ് പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി. കഴിഞ്ഞ ദിവസം ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പദ്ധതിപ്രകാരം, ബൈപാസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ദേശീയപാത 66-ലെ അരൂർ-തുറവൂർ ഇടനാഴിയുമായി ബന്ധിപ്പിക്കും. നേരത്തെ പദ്ധതി ദേശീയപാത 544-ലെ അങ്കമാലിയിൽ നിന്ന് ആരംഭിച്ച്…

Read Full News

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാം കുറഞ്ഞ വിലയിൽ; ലാഭം 12000 രൂപ വരെയോ? അന്തിമ വില അറിയാം | iPhone 17 Pro Max Discounts; Can You Save Up To Rs 12,000 Check, The Final Price

Technology oi-Nidhin Illikkambath Updated: Saturday, August 1, 2026, 12:34 [IST] ഏറ്റവും പുതിയ ആപ്പിളിന്റെ ഐഫോൺ 17 പ്രോ മാക്‌സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം കൈവന്നിരിക്കുകയാണ്. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിൽ നടക്കുന്ന പ്രത്യേക സെയിലിലൂടെ ഈ ഫ്ലാഗ്ഷിപ്പ് മോഡൽ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം. വിവിധ ബാങ്ക് ഓഫറുകളും കൂടി ചേർത്താൽ ഏകദേശം 12,000 രൂപയോളം ലാഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് മുന്നിലുള്ളത്. ഐഫോൺ 17 പ്രോ മാക്‌സ് ഓഫറുകൾ ആപ്പിൾ പ്രേമികളെ…

Read Full News

അതിതീവ്ര മഴ, കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്..നദികളിലും ജലനിരപ്പ് ഉയരുന്നു, മുന്നറിയിപ്പ്|Extremely Heavy Rain: Red Alert Extended to More Districts; River Water Levels Rising, Warning Issued

Kerala oi-Rakhi Published: Saturday, August 1, 2026, 12:20 [IST] സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട് ഉള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ…

Read Full News

ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; ജാഗ്രത കൈവെടിയരുത്, മഴ ശക്തം, അനാവശ്യ യാത്ര ഒഴിവാക്കണം | Tourism Spots Closed In Ernakulam, Wayanad And Other Cities Due To Rain; Avoid Unnecessary Travel

Kerala oi-Ashif N Published: Saturday, August 1, 2026, 12:18 [IST] സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായിരുന്ന മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കുകയാണ്. ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. മലയോര മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് സുരിക്ഷ കേന്ദ്രങ്ങളിലേക്ക് മാറണം എന്നും അറിയിപ്പുണ്ട്. വിവിധ ജില്ലകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. എറണാകുളം ജില്ലയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള എല്ലാ…

Read Full News

അഖിൽ മാരാർ ആ ‘മിസൈലോടെ’ ഭസ്മമായി..സമ്പത്തും ഭാഗ്യവും നഷ്ടമായി, തിരിച്ചടിക്ക് കാരണം’;ആലപ്പി അഷ്റഫ് പറയുന്നു|Akhil Marar Burned by That ‘Missile’.. Lost Wealth and Luck, Here’s the Reason Behind the Setback, Says Aleppey Ashraf

Movie News oi-Rakhi Published: Saturday, August 1, 2026, 11:57 [IST] അഖിൽ മാരാർക്കെതിരെ സംവിധായകൻ ആലപ്പി അഷ്റഫ്. അഖിലിൻ്റ ഇന്നത്തെ അവസ്ഥയ്ക്ക് അഖിൽ തന്നെയാണ് ഉത്തരവാദിയെന്നും ഞാനെന്ന അഹങ്കാരവും ഗുരുസ്ഥാനത്ത് നല്ലൊരു വഴികാട്ടി ഇല്ലാതെ പോയതുമാണ് അഖിലിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം ‘സമ്പത്തും ഭാഗ്യവും ഒക്കെ ഒന്നിച്ചു വന്നിട്ടും വികലമായ സങ്കൽപങ്ങൾ കാരണം ഇതൊക്കെ കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് അഖിൽ മാരാർ. താൻ…

Read Full News

യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ധന വില മുതൽ സ്‌കൂൾ തുറക്കൽ വരെ, ഓഗസ്‌റ്റിൽ ഈ മാറ്റങ്ങൾ | Attention UAE Residents; From Fuel Prices To School Reopenings. Here Are The Changes Coming In August

Gulf oi-Nidhin Illikkambath Published: Saturday, August 1, 2026, 11:34 [IST] ദുബായ്: ഈ വർഷം ഓഗസ്‌റ്റിൽ യുഎഇയിലെ താമസക്കാരെ ബാധിക്കുന്ന നിരവധി പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇന്ധനവില വർധന, ദുബായിൽ പുതിയ ഇലക്ട്രിക് ബസ് സർവീസ്, ലൂവർ അബുദാബിയിലെ പ്രത്യേക ഇളവ്, പുതിയ അധ്യയന വർഷത്തിന്റെ തുടക്കം, പൊതുഅവധി സാധ്യത എന്നിവയാണ് ഈ മാസത്തിലെ പ്രധാന വിശേഷങ്ങൾ. ജൂലൈ 31-ന് പ്രഖ്യാപിച്ച പുതിയ ഇന്ധനവില ഓഗസ്‌റ്റ് 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ…

Read Full News

സൗദി അറേബ്യ പ്ലാന്‍ മാറ്റി; ഹൂതികള്‍ പിന്മാറി, പണം പിരിവ് ആലോചിക്കുന്നില്ല, ഇറാനെ വിരട്ടി ട്രംപ് | Saudi Arabia Changes Plans; Houthi withdraw From Toll Collection, Trump Issues Warning To Iran

Gulf oi-Ashif N Published: Saturday, August 1, 2026, 11:41 [IST] സൗദി അറേബ്യ 14 രാജ്യങ്ങളുടെ സൈനിക സഖ്യത്തിന് നേതൃത്വം നല്‍കി തയ്യാറെടുക്കവെ, ഹൂതികളുടെ പുതിയ പ്രതികരണം. ബാബുല്‍ മന്തിബ് കടലിടുക്കില്‍ ടോള്‍ പിരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത ഹൂതികള്‍ തള്ളി. കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത നിഷേധിച്ച് ഹൂതികള്‍ രംഗത്തുവന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ പിരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഒമാനും ഇറാനും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും…

Read Full News

സാമ്പത്തിക വാരഫലം: വീടിനോ വാഹനങ്ങൾക്കോ കേട് വരാൻ സാധ്യത, പണമിടപാടുകളില്‍ നഷ്ടമുണ്ടായേക്കാം| Financial Weekly Horoscope: There is a possibility of damage to your house or vehicle, and you may incur losses in financial transactions.

Astrology oi-Sajitha Gopie Published: Saturday, August 1, 2026, 10:16 [IST] മേടക്കൂറ് (അശ്വരി, ഭരണി, കാര്‍ത്തിക 1/4)പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഏതു കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ വന്നുചേരും. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)സാമ്പത്തിക സ്ഥിതിയില്‍ ഗുണദോഷ സമ്മിശ്രസ്ഥിതി ഉണ്ടാകും. നൂതന സംരംഭത്തിലൂടെ ധനപുരോഗതി കൈവരും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതും ഗുണം ചെയ്യും. മിഥുനക്കൂറ്…

Read Full News

‘പേളി മാണി കാണിച്ചത് വിവരക്കേട്, സിബി മലയിലിനെ എന്തിന് ഇതിലേക്ക് വലിച്ചിഴച്ചു?’; ചോദ്യവുമായി ജോസ് തോമസ് | What Pearle Maaney Did Was Foolish, Why Was Sibi Malayil Dragged Into This, Asks Jose Thomas

Movie News oi-Nidhin Illikkambath Published: Saturday, August 1, 2026, 10:28 [IST] കോക്ക്‌റോച്ച് ജനത പാർട്ടി ഡൽഹിയിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനത്തിൽ സിബി മലയിലിന്റെ പേര് വലിച്ചിഴച്ച പേളി മാണിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് ഇപ്പോൾ സംവിധായകൻ ജോസ് തോമസ്. പേളി മാണി കാണിച്ചത് വിവരക്കേട് ആണെന്നും തന്റെ തെറ്റിദ്ധാരണ ക്ഷമാപണം നടത്തിയ വീഡിയോയിൽ തുറന്ന് പറയണമായിരുന്നു എന്നും ജോസ് തോമസ് പറഞ്ഞു. ജോസ് തോമസിന്റെ വാക്കുകൾ പേളി മാണിയുടെ വിവാദ…

Read Full News

Weekly Horoscope: Household wealth will increase, you may start a new business, and your long-cherished plans are likely to come true.| വാരഫലം: വീട്ടിലെ സമ്പത്ത് വർധിക്കും, പുതിയ ബിസിനസ്സ് തുടങ്ങും, വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കും

Astrology oi-Sajitha Gopie Published: Saturday, August 1, 2026, 9:59 [IST] മേടക്കൂറ് അവിചാരിതമായ ചില നേട്ടങ്ങള്‍ കൈവരും. നിങ്ങളുടെ ജീവിതത്തില്‍ അടിസ്ഥാനപരമായ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഭാഗ്യങ്ങള്‍ അനുകൂലമായി വരുന്നതാണ്. പുതിയ ബിസിനസ്സുകള്‍ തുടങ്ങും. ഗൃഹവാഹനാദികള്‍ സ്വന്തമാകുവാന്‍ സാധിക്കും. വിചാരിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായി വരുന്നതിന് സ്വഗൃഹത്തില്‍ ഒരു നവഗ്രഹശാന്തിബലി നടത്തുക. ഇടവക്കൂറ് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടക്കുന്നതാണ്. സ്വപ്രയത്‌നത്താല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും….

Read Full News