ഖത്തര്‍ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി; ഇന്ത്യ മറ്റു വഴികള്‍ നോക്കി, ഇറാന്‍ യുദ്ധം നേട്ടമാക്കി ഒമാന്‍ | Qatar Faced Unexpected Setback; India Explored Other Nations For LNG Import, While Oman Gets Profit
Gulf oi-Ashif N Published: Tuesday, August 4, 2026, 10:17 [IST] ഇന്ത്യ ദ്രവ്യ പ്രകൃതി വാതക (എല്‍എന്‍ജി) ത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന രാജ്യമാണ് ഖത്തര്‍. ഇറാനെതിരായ യുദ്ധം അമേരിക്ക തുടങ്ങിയതോടെ വലിയ പ്രതിസന്ധി ഖത്തര്‍ നേരിട്ടു. ഹോര്‍മുസ് പാത അടച്ചതോടെ കയറ്റുമതി അസാധ്യമായി. ലോകത്തെ പ്രധാന വാതക നിര്‍മാണ കേന്ദ്രമായ റാസ് ലാഫന്‍ അടയ്ക്കാന്‍ ഖത്തര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഖത്തറില്‍ നിന്ന് ദക്ഷിണ ഏഷ്യയിലേക്ക് എല്‍എന്‍ജി വരുന്നത് ഹോര്‍മുസ് വഴിയാണ്. ഇറാന്റെ…