Headlines

ഖത്തര്‍ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി; ഇന്ത്യ മറ്റു വഴികള്‍ നോക്കി, ഇറാന്‍ യുദ്ധം നേട്ടമാക്കി ഒമാന്‍ | Qatar Faced Unexpected Setback; India Explored Other Nations For LNG Import, While Oman Gets Profit


Gulf

oi-Ashif N

ഇന്ത്യ ദ്രവ്യ പ്രകൃതി വാതക (എല്‍എന്‍ജി) ത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന രാജ്യമാണ് ഖത്തര്‍. ഇറാനെതിരായ യുദ്ധം അമേരിക്ക തുടങ്ങിയതോടെ വലിയ പ്രതിസന്ധി ഖത്തര്‍ നേരിട്ടു. ഹോര്‍മുസ് പാത അടച്ചതോടെ കയറ്റുമതി അസാധ്യമായി. ലോകത്തെ പ്രധാന വാതക നിര്‍മാണ കേന്ദ്രമായ റാസ് ലാഫന്‍ അടയ്ക്കാന്‍ ഖത്തര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

ഖത്തറില്‍ നിന്ന് ദക്ഷിണ ഏഷ്യയിലേക്ക് എല്‍എന്‍ജി വരുന്നത് ഹോര്‍മുസ് വഴിയാണ്. ഇറാന്റെ തടസം ഉള്ളതിനാല്‍ ഇതുവഴി ചരക്കുകള്‍ കൊണ്ടുവരാന്‍ കപ്പലുകള്‍ തയ്യാറാകുന്നില്ല. മാത്രമല്ല, റാസ് ലഫാന്‍ വാതക കേന്ദ്രത്തിന് ഖത്തറിന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത് വലിയ സാമ്പത്തിക ബാധ്യത ഖത്തര്‍ എനര്‍ജിക്ക് വരുത്തിവച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഈ വേളയില്‍ ചെയ്യുന്നത് മറ്റൊന്നാണ്.

qatar lost indian market in lng export

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത് കഴിഞ്ഞ ഫെബ്രുവരി 28നാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതി മൊത്തം പ്രതിസന്ധിയിലായിരുന്നു. ഹോര്‍മുസ് വഴിയുള്ള ഇടപാട് എളുപ്പമാകില്ലെന്ന് ഇന്ത്യ മനസിലാക്കി. തുടര്‍ന്നാണ് ഹോര്‍മുസ് വഴി ആശ്രയിക്കാത്ത രാജ്യങ്ങളിലെ വാതകത്തിന് വേണ്ടി ബന്ധപ്പെട്ടത്.

മെയ് മുതല്‍ ജൂലൈ അവസാനം വരെയുള്ള കണക്കുകളില്‍ ഇന്ത്യയിലേക്ക് വാതകം കൂടുതല്‍ നല്‍കിയത് അമേരിക്കയാണ്. ഇറാനെതിരെയ ആക്രമണം തുടങ്ങിയ അമേരിക്ക വ്യാപാരത്തില്‍ നേട്ടമുണ്ടാക്കുന്നു എന്നാണ് ഇതില്‍ നിന്ന് ന്യക്തമാകുന്നത്. ലോകത്തെ പ്രധാന വിപണിയായ ഇന്ത്യ ഖത്തറിന് നഷ്ടപ്പെടുകയും അമേരിക്കക്ക് ലഭിക്കുകയും ചെയ്തു.

മെയ്-ജൂലൈ മാസങ്ങളില്‍ അമേരിക്കയില്‍ നിന്ന് 2.19 ദശലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 252 ശതമാനം വര്‍ധിച്ചു. രണ്ടാം സ്ഥാനത്ത് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ആണ്. 1.31 ടണ്‍ എല്‍എന്‍ജി ഇവിടെ നിന്ന് ഇറക്കുമതി ചെയ്തു. മൂന്നാം സ്ഥാനത്ത് 1.22 ദശലക്ഷം ടണ്ണുമായി ഒമാന്‍ ഉണ്ട്. 8 ലക്ഷം ടണ്‍ എല്‍എന്‍ജിയുമായി അംഗോളയാണ് നാലാം സ്ഥാനത്ത്. ഒമാനില്‍ നിന്നുള്ള ഇറക്കുമതി 340 ശതമാനം കൂടി. ഹോര്‍മുസ് പാത ആശ്രയിക്കാതെ കയറ്റുമതി സാധ്യമായതാണ് ഒമാന് നേട്ടമായത്.

ഇന്ത്യന്‍ ഇടപാടില്‍ ഖത്തറിന് ആദ്യ സ്ഥാനങ്ങള്‍ നഷ്ടമായിരിക്കുകയാണ്. ഇന്ത്യയുടെ പെട്രോനെറ്റ് കമ്പനി ഖത്തറുമായി 20 വര്‍ഷത്തെ എല്‍എന്‍ജി കരാര്‍ ഒപ്പുവച്ചിരുന്നു. 2028 മുതല്‍ 2048 വരെയാണ് കരാര്‍ കാലാവധി. 2028 ആകുമ്പോഴേക്കും എല്ലാ പ്രതിസന്ധിയും അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ 40 ശതമാനം ഇതുവരെ ഖത്തറില്‍ നിന്നായിരുന്നു. ഇപ്പോള്‍ ആദ്യ നാലു സ്ഥാനത്തും ഖത്തറില്ല.

യുദ്ധം അവസാനിച്ചാല്‍ അതിവേഗം ഇന്ത്യന്‍ വിപണി തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ എനര്‍ജി. അതിനിടെ, സൗദി അറേബ്യ വഴി പൈപ്പ് ലൈന്‍ സ്ഥാപിച്ച് കയറ്റുമതി ശക്തമാക്കാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *