സൗജന്യയാത്ര വേണമെന്ന് ഏതെങ്കിലും സ്ത്രീ പറഞ്ഞോ? നിങ്ങള്‍ അങ്ങോട്ട് കൊടുത്തതല്ലേ; മന്ത്രിയോട് പണ്ഡിറ്റ് | KSRTC Free Travel: Santhosh Pandit Slams CP John On His Controversial Statement On Womens KSRTC Free Travel
Kerala oi-Jithin TP Published: Tuesday, August 4, 2026, 16:59 [IST] കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയെ അവഹേളിച്ച ഗതാഗത മന്ത്രി സിപി ജോണിനെതിരെ സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ്. കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര വേണം എന്ന് ഒരു സ്ത്രീ പോലും ആവശ്യപ്പെട്ടിട്ടില്ല എന്നും സൗജന്യയാത്ര എന്നത് യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ പ്രഖ്യാപിത ജനക്ഷേമ വാഗ്ദാനമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. കാശില്ലാത്തവര്‍ മക്കള്‍ക്ക് ജന്മം നല്‍കരുത്, പാവപ്പെട്ട സ്ത്രീകള്‍ പ്രസവിക്കരുത് എന്നൊന്നും മന്ത്രി പറഞ്ഞില്ലല്ലോ എന്നും പണ്ഡിറ്റ്…