Headlines

BHMCT| മികച്ച പ്ലേസ്മെൻ്റ് സാധ്യതയുള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സ് കേരളത്തിൽ പഠിയ്ക്കാം | കരിയർ വാർത്ത


പ്രധാന പഠന മേഖലകൾ:

1. ഫുഡ് പ്രൊഡക്ഷൻ :

ആധുനിക പാചകരീതികൾ, കിച്ചൺ മാനേജ്‌മെന്റ്

2. ഫുഡ് ആൻഡ് ബിവറേജ് സർവീസ്:

റെസ്റ്റോറന്റ് മാനേജ്‌മെന്റ്, സർവീസ് രീതികൾ.

3. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്:

ഗസ്റ്റ് സർവീസ്, റിസർവേഷൻ, കസ്റ്റമർ റിലേഷൻസ്.

4)ഹൗസ് കീപ്പിംഗ്:

ഹോട്ടലുകളുടെ ശുചിത്വവും പരിപാലനവും.

തൊഴിൽ സാധ്യതകൾ 

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാനേജ്‌മെന്റ് ട്രെയിനിയായും തുടർന്ന് എക്സിക്യൂട്ടീവ് തസ്തികകളിലേക്കും ഉയരാം. ലക്ഷ്വറി കപ്പലുകളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി ലഭിക്കാനും എയർലൈൻ ഇൻഡസ്ട്രിയിൽ ഫ്ലൈറ്റ് കാറ്ററിംഗ്, ക്യാബിൻ ക്രൂ തുടങ്ങിയ മേഖലകളിൽ അവസരങ്ങളുമുണ്ട്. കൂടാതെ കാറ്ററിംഗ് മേഖലയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലുകൾ, വൻകിട കമ്പനികൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ കാറ്ററിംഗ് വിഭാഗങ്ങൾ നിയന്ത്രിക്കാനും

റെസ്റ്റോറന്റ് ആൻഡ് ഫാസ്റ്റ് ഫുഡ് ചെയിൻ എന്നിവിടങ്ങളിൽ മാനേജർ തസ്തികകളിൽ ജോലി ചെയ്യാനും സാധ്യതയൊരുങ്ങുന്നു. ഇതു കൂടാതെ സ്വന്തമായി കാറ്ററിംഗ് യൂണിറ്റുകളോ റെസ്റ്റോറന്റുകളോ ആരംഭിക്കാനുള്ള പ്രായോഗിക പരിജ്ഞാനവും കോഴ്‌സിൻ്റെ ലക്ഷ്യമാണ്.

BHMCTക്ക് ശേഷം ഹോട്ടൽ മാനേജ്‌മെന്റിൽ എം.ബി.എ (MBA) അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (MHM) എന്നിവ തിരഞ്ഞെടുക്കുന്നത് കരിയറിൽ കൂടുതൽ ഉയർച്ച നൽകുന്ന പ്രോഗ്രാമുകളാണ്.ടൂറിസം രംഗത്തെ വളർച്ചയും അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലകളുടെ വരവും കാരണം കേരളത്തിലും വിദേശത്തും ഈ കോഴ്‌സ് കഴിഞ്ഞവർക്ക് വലിയ തൊഴിൽ സാധ്യതകളാണുള്ളത്.

കേരളത്തിലെ പഠനാവസരം

സ്വദേശത്തും വിദേശത്തും വളരെയധികം തൊഴിൽ സാധ്യതകളും ഉപരിപഠന സാധ്യതകളും ഉള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള ഈ അധ്യയന വർഷത്തെ പ്രവേശനത്തിനു ഇപ്പോൾ അപേക്ഷിക്കാം.മെയ് 26 വരെയാണ്, അവസരമുള്ളത്.

എൽ . ബി. എസ്. നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം . കേരളത്തിലെ വിവിധ ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് പ്രവേശന പരീക്ഷ നടക്കും.

അപേക്ഷാ യോഗ്യത

അപേക്ഷകർ, കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷയോ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷയോ വിജയിച്ചിരിക്കണം. സമാനമായ മേഖലയിൽ ഡി.വോക് കഴിഞ്ഞവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ, കേരളത്തിൽ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

അപേക്ഷാ ഫീസ്

ജനറൽവിഭാഗത്തിന് 1300/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് 650/- രൂപയുമാണ്, അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ, വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

0471-2560327

തയാറാക്കിയത്ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *