Headlines

ലൊക്കേഷനിൽ അഭിനേതാക്കൾക്ക് മയക്കുമരുന്ന് പരിശോധന; ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി നിർമാതാവ് രാജ് സക്കറിയ | സിനിമാ വാർത്ത


Last Updated:

പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ

രാജ് സക്കറിയ
രാജ് സക്കറിയ

മയക്കുമരുന്നിനെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി ചലച്ചിത്ര നിർമാതാവ് രാജ് സക്കറിയ. തന്റെ സിനിമകളുടെ സെറ്റിൽ വരുന്ന ചലച്ചിത്ര പ്രവർത്തകർ ക്ലീൻ ആയിരിക്കണമെന്നും, ലൊക്കേഷനിൽ മയക്കുമരുന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ.

“മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ ഞാൻ ശക്തമായ നിലപാടിലാണ്. ഏതൊരു തരത്തിലുമുള്ള മയക്കുമരുന്ന് ഉപയോഗവും അംഗീകരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ചെയ്യുന്ന ആളുകളുമായി ഞാൻ പ്രവർത്തിക്കുകയോ സഹകരിക്കുകയോ ചെയ്യില്ല.

അഭിനേതാക്കളും സാങ്കേതിക സംഘവും പൂർണ്ണമായും ശുദ്ധമായ നിലപാട് പാലിക്കുന്നവരായിരിക്കണം. എന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പരിശോധനകൾ നടത്തുകയും അതിൽ കർശനമായ നിയന്ത്രണങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഇത് മലയാളത്തിൽ മാത്രമല്ല, എല്ലാ ഭാഷാ മേഖലകൾക്കും ബാധകമാണ്.

മയക്കുമരുന്ന് ഭീഷണിക്കെതിരായ പോരാട്ടത്തിൽ കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഞാൻ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും രേഖപ്പെടുത്തുന്നു.

മയക്കുമരുന്നിനോട് ‘നോ’ എന്ന് പറയുക. ജീവിതം തിരഞ്ഞെടുക്കുക.”

Summary: Film producer Raj Zacharias has expressed his support for the state government’s anti-drug initiative, ‘Operation Toofan’. In a Facebook post, he stated that anyone working on his film sets must maintain a drug-free environment and added that drug testing will be conducted on location. Raj Zacharias is a film producer known for projects including Prithviraj Sukumaran’s Anwar, among others

മലയാളം വാർത്തകൾ/ വാർത്ത/Film/

ലൊക്കേഷനിൽ അഭിനേതാക്കൾക്ക് മയക്കുമരുന്ന് പരിശോധന; ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി നിർമാതാവ് രാജ് സക്കറിയ



Source link

Leave a Reply

Your email address will not be published. Required fields are marked *