Headlines

admin

ബെംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസം; മാത്തിക്കെരെയിൽ സബർബൻ റെയിൽ ഉൾപ്പെടുന്ന ഡബിൾ ഡെക്കർ വരും | Relief For Bengaluru Commuters; Double Decker Structure Including Suburban Rail To Come Up At Mathikere

India oi-Nidhin Illikkambath Updated: Friday, August 14, 2026, 8:29 [IST] ബെംഗളൂരു: നഗരവാസികൾ കാത്തിരിക്കുന്ന സബർബൻ ട്രാൻസ്പോർട്ട് പദ്ധതിയിലെ കോറിഡോർ-2ലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) പ്രധാന എൻജിനീയറിംഗ് സവിശേഷതയായി മാത്തിക്കെരെയിൽ 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ സംവിധാനം ഒരുങ്ങുന്നു. പരിമിതമായ സ്ഥല സൗകര്യത്തിൽ റോഡിനും റെയിൽപാതയ്ക്കും ഒരേ ഘടനയിൽ തന്നെ ഇടം ഒരുക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡിന്റെ ഏറ്റവും പുതിയ വാർത്താക്കുറിപ്പ് പ്രകാരം, മാത്തിക്കെരെയും യശ്വന്ത്പുരയും തമ്മിലുള്ള…

Read Full News

സ്വര്‍ണത്തിന്റെ വരവില്‍ ഇടിവ്.. വെള്ളി ഇറക്കുമതിയും കുറയുന്നു; പൊന്നിന് ക്ഷാമമുണ്ടാകുമോ? | Gold Import: Gold, Silver Imports Soften in July After Central Govt Hiked Customs Duty, Details Inside

India oi-Jithin TP Published: Friday, August 14, 2026, 10:31 [IST] വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവയില്‍ വരുത്തിയ വന്‍ വര്‍ധനവിനെ തുടര്‍ന്ന് ജൂലൈയില്‍ ഇന്ത്യയുടെ സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുറവ്. വാണിജ്യ മന്ത്രാലയം തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ജൂലൈയില്‍ സ്വര്‍ണ ഇറക്കുമതി വെറും 4.77 ശതമാനം മാത്രമാണ് വര്‍ധിച്ചത്. 4.16 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി. വെള്ളി ഇറക്കുമതി 66.1 ശതമാനം ഇടിഞ്ഞ് 171.68 ദശലക്ഷം ഡോളറായി കുറഞ്ഞു. മെയ് 13…

Read Full News

ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെ ഫലം; 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ നിറവിൽ രാജ്യം, ആശംസ അറിയിക്കാം | Independence Day 2026; Malayalam Wishes Images Quotes Speech Posters Friends Family

India oi-Nidhin Illikkambath Published: Friday, August 14, 2026, 10:32 [IST] രാജ്യത്തിന്റെയും ഐക്യത്തെയും അഖണ്ഡതയെയും ഓർമ്മപ്പെടുത്തി കൊണ്ട്, നാനാത്വത്തിൽ ഏകത്വമെന്ന മഹത്വവചനം അടയാളപ്പെടുത്തി കൊണ്ട് മറ്റൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തിയിരിക്കുകയാണ്. രാജ്യം എൺപതാം സ്വാതന്ത്ര്യദിനമാണ് ഈ ഓഗസ്‌റ്റ് 15ന് ആഘോഷിക്കുന്നത്. കൊളോണിയൽ ശക്തികളുട കരങ്ങളിൽ നിന്ന് മോചനം നേടി ഇന്ത്യ എന്ന രാജ്യം ഇക്കാണുന്ന നിലയിലേക്കുള്ള വളർച്ചയിലേക്ക് നടന്നുതുടങ്ങിയിട്ട് നാളേക്ക് 79 വർഷം തികയുകയാണ് എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഈ ദിവസം ഇന്ത്യയിലെ ജനങ്ങൾ…

Read Full News

കമ്മ്യൂണിസ്‌റ്റ് ചൈനയ്ക്ക് യുഎസിനെ കബളിപ്പിക്കാൻ ഇന്ത്യയും കൂട്ടുനിന്നു; മറ്റ് 40 രാജ്യങ്ങൾക്ക് എതിരെയും ആരോപണം | India Also Colluded With Communist China To Deceive US; Allegations Raised Against 40 Other Countries As Well

International oi-Nidhin Illikkambath Published: Friday, August 14, 2026, 9:07 [IST] ന്യൂയോർക്ക്: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന അമേരിക്കൻ തീരുവ ഒഴിവാക്കാൻ സഹായിക്കുന്ന ‘ഷാഡോ ട്രാൻസ്-ഷിപ്പ്മെന്റ് നെറ്റ്‌വർക്കിന്റെ’ ഭാഗമാണ് ഇന്ത്യ ഉൾപ്പെടെ 40ലധികം രാജ്യങ്ങളെന്ന ആരോപണവുമായി യുഎസ്. ‘ദി ഗ്രേറ്റ് ട്രാൻസ്‌ഷിപ്പ്മെന്റ് സ്‌കാം’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ആരോപണം. യുഎസ് വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ചരക്കുനീക്കങ്ങൾ കണ്ടെത്തുന്നതിനായി അമേരിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു….

Read Full News

സ്വര്‍ണം പണിപറ്റിച്ചു.. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴേക്ക്; വില്‍ക്കാനിരുന്നവര്‍ക്ക് നഷ്ടം | Gold Rate In Kerala Today Falls From Record High In This Month, Check Latest Gram, Pavan Rate Here

Kerala oi-Jithin TP Published: Friday, August 14, 2026, 9:34 [IST] കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ രാവിലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ പൊന്ന് ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇന്ന് രാവിലെ വിപണി തുറക്കുമ്പോഴും സംഭവിച്ചത്. ആഗോള സ്വര്‍ണ വിപണിയിലും ഇന്ന് വില താഴേക്ക് വീണിട്ടുണ്ട്. ഇത് തന്നെയാണ് ഇന്ത്യയിലും സ്വര്‍ണത്തിന് ഇന്ന് വില കുറയാന്‍ കാരണമായിരിക്കുന്നത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലുള്ള യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്…

Read Full News

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ജോലി ഒഴിവ്; ഈ യോഗ്യത ഉണ്ടോ? അപേക്ഷിക്കാം|Job Vacancy at Thiruvananthapuram Regional Cancer Centre; Do You Have This Qualification? Apply Now.

Jobs oi-Rakhi Published: Thursday, August 13, 2026, 23:46 [IST] തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വീണ്ടും ഒഴിവുകൾ. ഹോണററി / കൺസൾട്ടന്റ് തസ്തികയിലാണ് അവസരം. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22 ആണ്. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം ഇൻറർവെൻഷണൽ റേഡിയോളജിസ്റ്റ് ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഡിഎം അല്ലെങ്കിൽ ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഫെലോഷിപ്പ് ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേജർ…

Read Full News

സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ,എന്നെക്കാൾ ചെറുതല്ലേ’; വിമർശിച്ച് ശ്രീകുമാരൻ തമ്പി|May Suresh Gopi Recover from This Memory Loss; Isn’t He Younger Than Me?” Sreekumaran Thampi Criticizes.

Kerala oi-Rakhi Published: Thursday, August 13, 2026, 23:59 [IST] കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് മാറ്റിയതിൽ സന്തോഷം പ്രകടിപ്പിപ്പ് പാർലമെന്റിൽ സുരേഷ് ഗോപി ‘കേരളം, കേരളം…’ എന്ന പാട്ടുപാടിയിരുന്നു. എന്നാൽ ഗാനരചയിതാവായ ശ്രീകുമാരൻ തമ്പിയുടെ പേര് സുരേഷ് ഗോപി പരാമർശിച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പേര് പറയാതെ ‘ഒരു മഹാകവി’ എന്ന ലേബലിൽ അദ്ദേഹം തന്നെ ഒതുക്കിയെന്ന് ശ്രീകുമാരൻ തമ്പി…

Read Full News

A Huge Jackpot for Mine Workers in Madhya Pradesh: A Diamond Worth Lakhs Found in the Soil| ഖനി തൊഴിലാളികൾക്ക് വൻ ജാക്ക്പോട്ട്, മണ്ണിൽ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ ഡയമണ്ട്

India oi-Sajitha Gopie Published: Thursday, August 13, 2026, 21:17 [IST] ജീവിതം സ്വപ്‌നതുല്യമായി മാറി മറിയാന്‍ ചിലപ്പോള്‍ ഒരു നിമിഷം മതിയാകും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെട്ടിരുന്ന മധ്യപ്രദേശിലെ ഈ ഏഴ് ഖനി തൊഴിലാളികളുടെ ജീവിതം അങ്ങനെ ഒറ്റ രാത്രി കൊണ്ടാണ് സ്വപ്‌നത്തിലെന്ന പോലെ മാറി മറിഞ്ഞിരിക്കുന്നത്. പാട്ടത്തിനെടുത്ത ഖനിയില്‍ നിന്നാണ് ഈ തൊഴിലാളികളെ ഭാഗ്യം തുണച്ചത്. പന്ന ജില്ലയിലെ സര്‍കോഹ ഗ്രാമത്തില്‍ ദിവസവേതനത്തിന് ഖനിയില്‍ ജോലി ചെയ്യുന്നവരാണ് ഈ 7 പേരും….

Read Full News

“Don’t play dumb; the instruction given to Meta should be withdrawn,” says Thomas Isaac, criticising the Chief Minister.| ‘പൊട്ടൻ കളിക്കരുത്, മെറ്റയ്ക്ക് നൽകിയ ആ നിർദേശം പിൻവലിക്കുകയാണ് വേണ്ടത്’, മുഖ്യമന്ത്രിക്കെതിരെ ഐസക്

Kerala oi-Sajitha Gopie Published: Thursday, August 13, 2026, 21:51 [IST] മുഖ്യമന്ത്രിയെ വിമർശിക്കുന്നത് അടക്കമുളള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെട്ടതിൽ വിഡി സതീശന്റെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. മെറ്റയോട് വാർത്തകൾ നീക്കം ചെയ്യാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ എന്ന തരത്തിലുമായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി പൊട്ടൻ കളിക്കരുതെന്ന് തോമസ് ഐസക് തുറന്നടിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ലെങ്കിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട്…

Read Full News

എൻ്റെ സഹോദരനെ പോലും ഞാൻ തൊടാതെയായി, അന്ന് പാനിക് അറ്റാക്ക് വന്നു’; അനുപമ പരമേശ്വരൻ പറയുന്നു|Anupama Parameswaran Revealed I Even Afraid to Touch My Brother; I Had a Panic Attack.”

Movie News oi-Rakhi Published: Thursday, August 13, 2026, 19:42 [IST] തൻ്റെ മുൻ പ്രണയത്തെ കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രണ്ട് വർഷത്തെ പ്രണയത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന ‘നാർസിസ്റ്റിക്’ പെരുമാറ്റമാണെന്നാണ് നടി തുറന്ന് പറഞ്ഞത്. സ്നേഹത്തിൽ പൊതിഞ്ഞ നിയന്ത്രണങ്ങളാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നും താരം പറഞ്ഞു. ഐആം വിത്ത് ധന്യ വർമ്മ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം. വായിക്കാം ‘അവരെ സംബന്ധിച്ച് നിയന്ത്രണമാണ്…

Read Full News