തമിഴ്നാട്ടിൽ വിജയ് മാജിക്, ടിവികെ സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾക്കുളളിൽ 1 ലക്ഷം കോടിയുടെ നിക്ഷേപം!| Vijay Magic in Tamil Nadu: 1 Lakh Crore Investment Within the First 100 Days of a TVK Government!
India oi-Sajitha Gopie Published: Friday, August 14, 2026, 20:11 [IST] ചെന്നൈ: 2036ഓട് കൂടി തമിഴ്‌നാടിനെ 1.5 ട്രില്യണ്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് കന്നി ബജറ്റില്‍ വിജയ് സര്‍ക്കാര്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. അധികാരത്തിലേറി നൂറ് ദിവസങ്ങള്‍ തികയ്ക്കുമ്പോള്‍ ആ വാഗ്ദാനത്തിലേക്ക് ആദ്യ പടി വെച്ച് കയ്യടി നേടുകയാണ് വിജയും ടിവികെ സര്‍ക്കാരും. വമ്പന്‍ നിക്ഷേപ പദ്ധതികളാണ് സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ചെന്നൈയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമമായ വെട്രി തമിഴ്‌നാട് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ക്ലേവിലാണ് കോടികളുടെ പദ്ധതി…