നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിയമബിരുദധാരികള്‍ക്ക് അവസരം; തുടക്ക ശമ്പളം 60000 രൂപ | Jobs: Apply For Young Professional Posts In National Highways Authority , Salary Rs 60,000, Details
Jobs oi-Jithin TP Published: Saturday, August 15, 2026, 15:00 [IST] യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യങ് പ്രൊഫഷണല്‍ ലീഗല്‍ തസ്തികയിലേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ നാഷണല്‍ ഹൈവേ അതോറിറ്റി ആസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തില്‍ നിയമിക്കും. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നോ അല്ലെങ്കില്‍ സമാനമായ സ്ഥാപനത്തില്‍ നിന്നോ നിയമബിരുദം നേടിയിരിക്കണം….