വീണ്ടുമൊരു കല്യാണത്തല്ലിന്റെ കഥയോ? മലയാളത്തിൽ മറ്റൊരു കല്യാണ കഥയുമായി മലയാള ചിത്രം ‘മധുരംവെപ്പ്’ | സിനിമാ വാർത്ത
ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്ച്ച സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ട് ആരംഭം കുറിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ ടൈറ്റിൽ ലോഞ്ചും സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവൃഹിച്ചു. അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന, സെവൻ ആർട്ട്സ് മോഹൻ, മെറീനാ മൈക്കിൾ, ലതാ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൊച്ചിയിൽ നടന്ന…