‘ഇത് ഞങ്ങളുടെ ഏരിയ’; അരുണാചലിലെ 27 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്കി ഇന്ത്യ, ചൈനയ്ക്ക് മറുപടി | India vs China: India Issues Names For 27 Arunachal Pradesh Locations In Response to China, Details
India oi-Jithin TP Published: Friday, August 7, 2026, 23:28 [IST] അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങളെയും ഭൂപ്രദേശങ്ങളെയും ‘സര്‍വേ ഓഫ് ഇന്ത്യ’യുടെ ഭൂപടത്തില്‍ ഔദ്യോഗികമായി അടയാളപ്പെടുത്തി ഇന്ത്യ. സംസ്ഥാനത്തെ സ്ഥലങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും പേരുകള്‍ മാറ്റാന്‍ ചൈന തുടര്‍ച്ചയായി ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. അരുണാചല്‍ പ്രദേശ് സര്‍ക്കാരുമായി ആലോചിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പ്രസ്തുത സ്ഥലങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങളില്‍ അവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുമായാണ് ഈ നടപടി എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അരുണാചല്‍…