സ്വര്‍ണവില ഒരുലക്ഷത്തിന് താഴേക്കൊന്നും പോകില്ല! മൂന്ന് മാസത്തിനുള്ളില്‍ വില സര്‍വകാല റെക്കോഡിടും!! | Gold Rate Prediction: Gold Rate Will Cross All Time Record Within Three Months Says RBC’s Research Director, Details Inside
International oi-Jithin TP Published: Thursday, September 3, 2026, 9:00 [IST] ഭൗമരാഷ്ട്രീയ അസ്ഥിരത, ആഗോളതലത്തില്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കങ്ങള്‍, യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വീണ്ടും സജീവമാകുന്നതായി സ്വര്‍ണത്തിന്റെ സമീപകാല വിലനിലവാരം വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി, ഔണ്‍സിന് 5,000 ഡോളര്‍ എന്ന നിലവാരത്തിലേക്ക് സ്വര്‍ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സിലെ ഗ്ലോബല്‍ കമ്മോഡിറ്റി സ്ട്രാറ്റജി ആന്‍ഡ് മെന റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ലൂണി അഭിപ്രായപ്പെടുന്നു. ‘കഴിഞ്ഞ വര്‍ഷം ഡിസംബറില്‍…