13 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കും; ബില്‍ പാര്‍ലമെന്റിലേക്ക് | Children Under 13 Could Be Barred From Making Accounts on Social media, Gaming platforms, Details
India oi-Jithin TP Updated: Saturday, August 8, 2026, 13:09 [IST] ഇന്ത്യയില്‍ 13 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 13 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലും രക്ഷിതാക്കളുടെ സമ്മതമില്ലാതെ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് നിരോധിക്കാനായി പാര്‍ലെമന്റില്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബി ജെ പി എം പി ബൈജയന്ത് പാണ്ട. പ്ലാറ്റ്ഫോമുകള്‍ വ്യക്തിഗതമാക്കിയ പരസ്യങ്ങള്‍ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ട്രാക്ക് ചെയ്യുന്നതും പ്രൊഫൈലിംഗ് ചെയ്യുന്നതും ലക്ഷ്യമിടുന്നതും…