ക്ഷേമ പെന്‍ഷന്‍ കൈയ്യില്‍ തന്നെ കിട്ടും; ഓണം ആഘോഷം നിറം മങ്ങില്ല, തിടുക്കത്തില്‍ മാറ്റമില്ല | Pension Distribution By Bank Likely To Delay; Onam Pension Get Via Agents, Govt New Plan Here
Kerala oi-Ashif N Published: Saturday, August 8, 2026, 8:38 [IST] തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്‍ ബാങ്കു വഴി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തിടുക്കത്തില്‍ മാറ്റമുണ്ടാകില്ല. എല്ലാ ഗുണഭോക്താക്കള്‍ക്കും ബാങ്ക് അക്കൗണ്ട് എടുക്കാനുള്ള സമയം നല്‍കുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാന്‍ കാലതാമസം എടുക്കും. എങ്കിലും ഏറെ കാലം നിലവിലെ രീതി തുടരില്ല. സഹകരണ സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കൈയ്യിലെത്തിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ പല പാളിച്ചകളുമുണ്ട് എന്ന്…