Headlines

ബുധൻ മാറുമ്പോൾ എല്ലാം മാറിമറിയും; ഈ രാശിക്കാരുടെ നല്ല കാലം, വിവാഹ യോഗം, ലോട്ടറി അടിച്ചേക്കാം! | Budh Gochar; Good Times Marriage Prospects And Even A Potential Lottery Win Await These Zodiac Signs


Astrology

oi-Nidhin Illikkambath

വേദ ജ്യോതിഷം പലരും കരുതുന്നത് പോലെ വളരെ ലളിതമായ ഒരു കാര്യമല്ല. രാശി, നക്ഷത്രം, ലഗ്നം, ഭാവങ്ങൾ, ഗ്രഹനില, ദശ, ഗ്രഹങ്ങളുടെ മാറ്റം തുടങ്ങിയ ഘടകങ്ങൾ സമഗ്രമായി പരിഗണിച്ചു കൊണ്ടാണ് ജ്യോതിഷികൾ പലതും പറയുന്നത്. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, വിവാഹം, കുടുംബജീവിതം, വ്യക്തിത്വവികസനം തുടങ്ങിയ ജീവിതത്തിന്റെ വിവിധ മേഖലകളെ മനസിലാക്കുന്നതിനും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള ഒരു മാർഗദർശനമായി ഇതിനെ കാണാമെങ്കിലും ചിലരെങ്കിലും അതിനോട് പുറം തിരിഞ്ഞു നിൽക്കുക പതിവാണ്.

അത്തരക്കാർ അറിയേണ്ട ഒരു കാര്യം എന്തെന്നാൽ ജ്യോതിഷം കൂടുതലായി അറിയുമ്പോൾ മാത്രമേ അതിന്റെ പ്രാധാന്യത്തെ കുറിച്ച് നാം ബോധവാൻമാർ ആകൂ എന്നതാണ്. കൂടുതൽ പേരും ജ്യോതിഷം മിഥ്യാശാസ്ത്രമാണെന്നും അതിന് അത്ര കണ്ട് പ്രാധാന്യം നൽകരുതെന്നും വാദിക്കുമ്പോൾ അതിൽ വേറെയും ചില ഘടകങ്ങൾ ഉണ്ടെന്ന് അവർ അറിയുന്നില്ല. പറഞ്ഞുവന്നത് വന്നത് വേദ ജ്യോതിഷത്തെ കുറിച്ചാണ്.

budh gochar

ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് ഘടകങ്ങളുണ്ട്. അതിൽ പ്രധാനമാണ് ഗ്രഹങ്ങൾ. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമെന്ന് അർത്ഥം.

എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു വിഷയം. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്. അത്തരത്തിൽ പ്രാധാന്യം അധികമുള്ള ഗ്രഹമാണ് ബുധൻ.

ജ്യോതിഷത്തിൽ സാധാരണയായി ബുദ്ധി, വ്യാപാരം, ആശയവിനിമയം, വിദ്യാഭ്യാസം, കണക്കുകൂട്ടൽ, സാമ്പത്തിക കാര്യങ്ങൾ എന്നിവയുടെ അധിപനായാണ് ബുധനെ കണക്കാക്കുന്നത്. നാളെ, ഓഗസ്‌റ്റ് 9ന് ബുധന്റെ സ്ഥാനം മാറുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചിങ്ങത്തിലേക്കാണ് ബുധൻ രാശിമാറുന്നത്. ഏതൊക്കെ രാശികൾക്ക് ഇത് എന്തൊക്കെ ഗുണം നൽകുമെന്ന് നോക്കാം.

മേടം

ബുധന്റെ മാറ്റം മേടം രാശിക്കാർക്ക് പഠനം, ബുദ്ധിപരമായ കഴിവുകൾ, സൃഷ്‌ടിപരമായ പ്രവർത്തനങ്ങൾ എന്നിവയിൽ മികച്ച നേട്ടങ്ങൾ നൽകാൻ സാധ്യത. പുതിയ കാര്യങ്ങൾ പഠിക്കാനും സ്വന്തം ആശയങ്ങൾ മറ്റുള്ളവരിലേക്ക് വ്യക്തമായി അവതരിപ്പിക്കാനും സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധയും ആത്മവിശ്വാസവും ലഭിക്കും. ജോലിയിൽ പ്രമോഷനും ശമ്പള വർധനയും. മത്സരപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് ഈ കാലയളവ് അനുകൂലമാവും.

മിഥുനം

ബുധൻ മിഥുനം രാശിയുടെ അധിപനായതിനാൽ ഈ മാറ്റം ഇവർക്ക് പ്രത്യേകമായി ഗുണകരമായേക്കാം. കാര്യങ്ങൾ വേഗത്തിൽ മനസിലാക്കി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് മെച്ചപ്പെടുകയും ചെയ്യാം. ബിസിനസ്, വ്യാപാരം, എഴുത്ത്, മാധ്യമം, ടെക്നോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. ജോലിയിൽ പുരോഗതിക്കും പുതിയ ബന്ധങ്ങൾ ഉണ്ടാകുന്നതിനും സാധ്യത. സാമ്പത്തികമായി പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ സാധിക്കും. ലോട്ടറി എടുത്താൽ അടിക്കാനിടയുണ്ട്.

തുലാം

ബുധന്റെ ഈ മാറ്റം തുലാം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിലും കരിയറിലും നേട്ടങ്ങൾ കൊണ്ടുവരും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാനും സാധ്യത. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഇടപാടുകളും ഉപഭോക്താക്കളെയും ലഭിച്ചേക്കാം. സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ സഹായത്തോടെ നല്ല അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ഏറെക്കാലമായി മുടങ്ങിയിരുന്ന വിവാഹത്തിനുള്ള അവസരം വന്നെത്തും.



Source link

Leave a Reply

Your email address will not be published. Required fields are marked *