Headlines

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ എവിടെ? വിദേശത്തെ ആശുപത്രിയിലേക്ക് മാറ്റി എന്ന് റിപ്പോര്‍ട്ട് | Where Is Iran Supreme Leader Mojtaba Khamenei? Reports Says He Is Critical Condition And Move Out Of Iran


Gulf

oi-Ashif N

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയെ കുറിച്ച് ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്നത് വേറിട്ട വിവരങ്ങള്‍. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആണെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ ഇറാനില്‍ ഇല്ലെന്നും ഉള്‍പ്പെടെയുള്ള വാര്‍ത്തകളാണ് വന്നിട്ടുള്ളത്. അധികാരമേറ്റെങ്കിലും ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത നേതാവാണ് മുജ്തബ. ഇറാന്‍ ഇതുവരെ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംഇനയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. അലി ഖാംനഇയുെട മകനായ മുജ്തബയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റുവെന്നും അദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു എന്നും വാര്‍ത്തകളുണ്ടായിരുന്നു. അലി ഖാംനഇ കൊല്ലപ്പെട്ട ശേഷം മകന്‍ മുജ്തബയെ ഇറാന്‍ മതനേതൃത്വം പുതിയ ആത്മീയ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

iran supreme leader mojtaba khamenie where

ആധുനിക ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് മുജ്തബ ഖാംനഇ. ഇറാന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ റൂഹുല്ല ഖുമൈനിയാണ് ആദ്യ പരമോന്നത നേതാവ്. 1979 മുതല്‍ 1989 വരെ ഈ പദവിയില്‍ തുടര്‍ന്ന അദ്ദേഹത്തിന്റെ വിയോഗ ശേഷമാണ് അലി ഖാംനഇ പമരോന്നത നേതാവായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെടുംവരെ അലി ഖാംനഇ ഈ പദവിയില്‍ തുടര്‍ന്നു.

ഭരണകാലാവധി ഇല്ലാത്ത പദവിയാണ് ഇറാനിലെ പരമോന്നത നേതാവിന്റേത്. മരിക്കുന്നത് വരെ ആ പദവിയില്‍ തുടരും. രാഷ്ട്രീയ-സൈനിക നേതൃത്വത്തെ നിയന്ത്രിക്കാന്‍ മതിയായ അധികാരം പരമോന്നത നേതാവിനുണ്ട്. നേതാവിനെ തിരഞ്ഞെടുക്കാന്‍ ഇറാനില്‍ ഷിയാ പണ്ഡിതന്മാരുടെ സമിതിയും പ്രവര്‍ത്തിക്കുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പരമോന്നത നേതാവിനെ സമിതി തിരഞ്ഞെടുക്കുക. അങ്ങനെ കഴിഞ്ഞ മാര്‍ച്ചില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മുജ്തബ.

എല്ലാം നിയന്ത്രിക്കുന്നത് അഹമ്മദ് വാഹിദി?

അധികാരമേറ്റെടുത്ത ശേഷം മുജ്തബയെ ഇതുവരെ ആരും കണ്ടിട്ടില്ല. പൊതുരംഗത്ത് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിട്ടില്ല. പരിക്കേറ്റ് ചികില്‍സയിലാണ് എന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ചാരന്മാന്‍ നിരീക്ഷിക്കുന്നത് കാരണം രഹസ്യ കേന്ദ്രത്തില്‍ താമസിച്ച് യുദ്ധം നയിക്കുകയാണ് എന്ന വാര്‍ത്തകളും വന്നിരുന്നു.

എന്നാല്‍ കഴിഞ്ഞാഴ്ച പ്രസിഡന്റ് പെഷസ്‌കിയാനും പരമോന്നത നേതാവ് മുജ്തബയും തമ്മില്‍ കൂടിക്കാഴ്ച നടന്നുവെന്നും നേരിട്ട് കാണാന്‍ പറ്റാത്ത രീതിയിലായിരുന്നു കൂടിക്കാഴ്ച എന്നും വാര്‍ത്തകള്‍ വന്നു. ഇറാന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമത്തിലാണ് ഈ വാര്‍ത്ത വന്നത്. അതിന് പിന്നാലെയാണ് ഇസ്രായേലിലെ മാധ്യമങ്ങളില്‍ മുജ്തബ ഗുരുതരാവസ്ഥയില്‍ ആണെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

ചാനല്‍ 14, ജറുസലേം പോസ്റ്റ് തുടങ്ങിയ ഇസ്രായേലി മാധ്യമങ്ങളിലാണ് വാര്‍ത്തകള്‍. മുജ്തബ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെതായി ഇടയ്ക്കിടെ പ്രസ്താവനകള്‍ പുറത്തുവരുന്നുണ്ട്. അമേരിക്കക്കെതിരെ കടുത്ത ഭാഷയില്‍ സംസാരിക്കുന്ന സന്ദേശങ്ങളാണ് വന്നിട്ടുള്ളത്. എന്നാല്‍ ഇതിന് പിന്നില്‍ ഇറാന്‍ സൈനിക മേധാവി അഹമ്മദ് വാഹിദിയും മറ്റു ഉന്നത ഉദ്യോഗസ്ഥരുമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *