E20 പെട്രോള്‍ പിന്‍വലിക്കുമോ? E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് | E20 Petrol Row: Bring Back E10 For Older Vehicles, Says Central Govt’s Economic Advisor, Details Inside
India oi-Jithin TP Published: Monday, August 17, 2026, 13:03 [IST] E20 പെട്രോളിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാഹന ഉടമകളില്‍ നിന്നുള്ള എതിര്‍പ്പുകളും നിലനില്‍ക്കെ, പഴയ ഇരുചക്രവാഹനങ്ങള്‍ക്കായി E10 പെട്രോള്‍ വീണ്ടും കൊണ്ടുവരണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. കൂടാതെ, എഥനോള്‍ മിശ്രണം 20 ശതമാനത്തില്‍ കൂടുതലായി വര്‍ധിപ്പിക്കുന്നതിന് മുമ്പ് ‘ഭക്ഷണം വേണോ ഇന്ധനം വേണോ’ എന്ന വിഷയത്തിലെ സങ്കീര്‍ണതകള്‍ രാജ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ്…