Last Updated:
ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരത്തിന്റെ’ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടക്കില്ല. സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രമുൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്.
