Headlines

കഴിഞ്ഞ ഓണക്കാലത്ത് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വിറ്റാല്‍ ലാഭം അരലക്ഷം രൂപയോളം! കൂടിയത് ഇത്ര | Gold Rate: Gold Price Surge Around Rs 50000 Per Pavan From Last Year Onam To This Year, Details Inside

Kerala oi-Jithin TP Published: Monday, August 24, 2026, 14:00 [IST] ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും കുതിച്ചുയരുകയാണ്. ഈ മാസം ഒന്നാം തിയതി 105760 രൂപ നിരക്കിലായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വിലയെങ്കില്‍ ഇന്ന് (ആഗസ്റ്റ് 24) അത് 120240 രൂപയില്‍ എത്തിയിരിക്കുകയാണ്. ഈ ദിവസം കൊണ്ട് മാത്രം 14000 രൂപയോളമാണ് പവന് വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ ഓണത്തോടൊപ്പം വിവാഹ സീസണും ആരംഭിച്ചിരിക്കുകയാണ്. സ്വര്‍ണത്തിന് ഏറെ ഡിമാന്‍ഡുള്ള കാലമാണിത്. ഇതിനിടയില്‍ വില വര്‍ധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം…

Read Full News

ഓണം വെള്ളത്തിലാകും; മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്..ഓണത്തിന് യെല്ലോ|Rain Alert: Low Pressure Persists; Orange Alert in 6 Districts, Rain Expected on Onam Day Too

Kerala oi-Rakhi Published: Monday, August 24, 2026, 14:24 [IST] ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ ബുധനാഴ്ച വരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ…

Read Full News

‘രാജ്യത്തെ യുവജനങ്ങളിൽ 8.7 കോടി പേർ വിദ്യാഭ്യാസത്തിലും തൊഴിലിലും ഏർപ്പെട്ടിട്ടില്ല’; നീതി ആയോഗ് റിപ്പോർട്ട് | NITI Aayog Report Says 8.7 Crore Young People In The Country Are Neither In Education Nor Employment

India oi-Nidhin Illikkambath Published: Monday, August 24, 2026, 14:33 [IST] ന്യൂഡൽഹി: 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ രാജ്യത്തെ യുവതലമുറ നേരിടുന്ന വലിയ വെല്ലുവിളിയിലേക്ക് വിരൽചൂണ്ടി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. 2021ലെ കണക്കുകൾ പ്രകാരം 15നും 29നും ഇടയിൽ പ്രായമുള്ള 8.7 കോടി യുവാക്കൾ വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഒന്നിലും ഉൾപ്പെട്ടിട്ടില്ലെന്ന് ‘റീ ഇമേജിനിങ് സ്‌കില്ലിങ് ഫോർ വികസിത് ഭാരത്@2047’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ നടത്തിയ…

Read Full News

വിജയിയുടെ ലക്ഷ്യം പ്രധാനമന്ത്രി സ്ഥാനം? അതൊന്നും നടക്കില്ലെന്ന് കോണ്‍ഗ്രസ് | Vijay As Prime Minister: Congress Scoffs At TVK Projecting CM Vijay As Next Prime Minister, Details

India oi-Jithin TP Published: Monday, August 24, 2026, 14:33 [IST] തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയിയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടി വന്നേക്കും എന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. രാഷ്ട്രീയ അഭിലാഷങ്ങള്‍ കൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ അംഗബലമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമെന്ന് കാര്‍ത്തി ചിദംബരം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച 31-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍…

Read Full News

ഡല്‍ഹിയില്‍ കനത്ത മഴ, റെഡ് അലര്‍ട്ട്; താറുമാറായി വ്യോമഗതാഗതം; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു | Delhi Rain: Heavy rain and Strong Winds Disrupting Flights and Traffic In Delhi-NCR, Details Inside

India oi-Jithin TP Published: Monday, August 24, 2026, 14:58 [IST] കനത്ത മഴയുടെ പശ്ചാത്തലത്തില്‍ താറുമാറായി വ്യോമഗതാഗതം. ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇതില്‍ 12 വിമാനങ്ങള്‍ ജയ്പൂരിലേക്കും, രണ്ടെണ്ണം ചണ്ഡീഗഡിലേക്കും, ഒരെണ്ണം ലഖ്നൗവിലേക്കുമാണ് മാറ്റിയത്. ജയ്പൂരിലേക്ക് മാറ്റിയ 12 വിമാനങ്ങളില്‍ മൂന്നെണ്ണം അന്താരാഷ്ട്ര വിമാനങ്ങളായിരുന്നു. ഡല്‍ഹിയിലെ 50 ലധികം വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകി. മഴ മാറുന്നതിന് അനുസരിച്ച് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന്…

Read Full News

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം|Project Fellow Vacancy at Kerala Forest Research Institute; Apply Now, Details

Jobs oi-Rakhi Published: Monday, August 24, 2026, 14:59 [IST] സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി വേണോ?കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതാ ഒഴിവുകൾ. പ്രോജക്റ്റ് ഫെലോ തസ്തികയിലാണ് നിയമനം. യോഗ്യത, ശമ്പള, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം പ്രൊജക്ട് ഫെലോ ഒരു ഒഴിവാണ് ഉള്ളത്. അടുത്ത വർഷം ഫെബ്രുവരി വരെയാണ് കരാർ. ബോട്ടണി / സുവോളജി/ എൻവയോണ്‍മെൻ്റൽ സയൻസ്/ ഫോറെസ്ട്രി എന്നീ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജിഐഎസ് ആൻ്റ്…

Read Full News

ബെംഗളൂരു ഔട്ടർ റിംഗ് റോഡിലെ ട്രാഫിക് ബ്ലോക്ക് ഇനി പഴങ്കഥ; ബസുകൾ റോഡിൽ നിർത്തേണ്ട, നീക്കം ഇങ്ങനെ | Traffic Jams On Bengaluru’s Outer Ring Road Will Vanish; Buses Won’t Need To Stop On The Road, Here’s The Plan

India oi-Nidhin Illikkambath Published: Monday, August 24, 2026, 15:54 [IST] ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മേഖലയായ ഔട്ടർ റിംഗ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നിർദേശവുമായി ബെംഗളൂരു ട്രാഫിക് പോലീസ്. പ്രധാന റോഡിലെ ബസ് സ്‌റ്റോപ്പുകൾ മാറ്റി വലിയ ടെക് പാർക്കുകളുടെ അകത്തേക്ക് ബിഎംടിസി ബസുകൾ പ്രവേശിപ്പിച്ച് അവിടെ ബസ് സ്‌റ്റോപ്പുകൾ ഒരുക്കാനാണ് നിർദേശം. ഔട്ടർ റിംഗ് റോഡിൽ ബിഎംടിസി ബസുകൾ റോഡരികിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന…

Read Full News

പ്ലസ് ടുക്കാര്‍ക്ക് ഹൈക്കോടതിയില്‍ അവസരം; 57900 രൂപ വരെ ശമ്പളം, വേഗം അപേക്ഷിച്ചോ | Kerala Jobs: Apply Online for Clerical Assistant Posts In Kerala High Court, Eligibility, Salary & Last Date

Jobs oi-Jithin TP Published: Monday, August 24, 2026, 15:00 [IST] ക്ലെറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഹെക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 26 ആണ്. ജനറല്‍ വിഭാഗത്തില്‍പ്പെട്ട 02/01/1986നും 01/01/2008നും ഇടയില്‍ ജനിച്ചവര്‍ക്ക് (രണ്ട് തീയതികളും ഉള്‍പ്പെടെ) ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ് സി, എസ്ടി വിഭാഗക്കാരാണെങ്കില്‍ 02/01/1981നും 01/01/2008നും ഇടയില്‍ ജനിച്ചവരും…

Read Full News

കേരളത്തിൽ നബി ദിനം കൊണ്ടാടുന്നത് എന്ന്? പ്രവാചകന്റെ ജന്മദിനത്തിൽ ലോകമെമ്പാടും ആഘോഷങ്ങൾ | When Is Nabi Dinam Observed In Kerala? Celebrations Take Place Worldwide On The Prophet’s Birthday

Kerala oi-Nidhin Illikkambath Published: Monday, August 24, 2026, 15:37 [IST] നാടെങ്ങും നബി ദിന ആഘോഷത്തിനായി ഒരുങ്ങുകയാണ്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മലയാളി സമൂഹങ്ങൾ കൂടുതലായി ഉള്ള വിദേശ രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. അതിനിടയിലാണ് പലർക്കും നബിദിനം കേരളത്തിൽ ഏത് ദിവസമാണ് ആഘോഷിക്കുന്നത് എന്ന സംശയം ഉയരുന്നത്. കേരളത്തിൽ മതസൗഹാർദ്ദത്തിന്റെ മറ്റൊരു നല്ല നാളിന് കൂടി വഴിയൊരുക്കി കൊണ്ടാണ് ഇക്കുറി നബി ദിനം വന്നെത്തുന്നത്. കേരളത്തിൽ നബിദിനം ഓഗസ്‌റ്റ് 25നാണ് ഇക്കുറി ആഘോഷിക്കുക….

Read Full News

‘ഇനി മുതൽ ഞങ്ങൾ ഒന്നിച്ചല്ല’ നടനും അവതാരകനുമായ ജീവയും അപർണയും വേർപിരിഞ്ഞു | Buzz News

Last Updated:Aug 24, 2026 1:31 PM IST 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത് ജീവയും അപർ‌ണയും (Image: Jeeva/ instagram) മലയാളികൾ നെഞ്ചിലേറ്റിയ സെലിബ്രിറ്റി ദമ്പതികളാണ് അവതാരകരായ ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ ഇരുവരും വേർപിരിഞ്ഞുവെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുറച്ചു കാലമായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ജീവ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ വേർപിരിഞ്ഞത് സ്ഥിരീകരിച്ചിരിക്കുകയാണ്. 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്. കൂടുതൽ…

Read Full News