‘ഷവര്‍ ഏരിയകളിൽ സ്വയംഭോഗം അരുത്’ IIT റൂർക്കിയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിരിപടർത്തുന്ന നോട്ടീസ് | Buzz News
സ്ഥാപനത്തിലെ ‘രാജേന്ദ്ര ഭവൻ’ ഹോസ്റ്റലിന്റേതെന്ന പേരിൽ പ്രചരിക്കുന്ന നോട്ടീസിന് ‘സ്വയംഭോഗ നോട്ടീസ്’ എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്. ഷവർ ഏരിയകളിൽ വെച്ച് സ്വയംഭോഗം ചെയ്യുന്നത് ഹോസ്റ്റൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത്തരം കാര്യങ്ങൾ സ്വന്തം മുറികളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും നോട്ടീസിൽ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നു. ഷവറുകളിലെ ഡ്രെയിനേജ് സംവിധാനം (ഡ്രൈനേജ് പൈപ്പുകൾ) ഇത്തരം ദ്രാവകങ്ങൾ ഒഴുക്കിക്കളയാൻ തക്കവണ്ണമുള്ള രീതിയിലല്ല രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും, ഇത് അമിതമായാൽ പ്ലംബിംഗ് ജോലികൾക്കും അറ്റകുറ്റപ്പണികൾക്കും വലിയ ചിലവ് വരുമെന്നും നോട്ടീസിൽ പറയുന്നു. ഈ അധികച്ചിലവ് അടുത്ത വർഷത്തെ…