എന്നാൽ, ഇതിനെല്ലാമപ്പുറം സിനിമയിൽ ഏറ്റവും കൂടുതൽ തവണ ജഡ്ജി വേഷം ചെയ്തതിന്റെ റെക്കോർഡും മുറാദിനാണ്. അഭിനയിച്ചതിൽ 300-ഓളം ചിത്രങ്ങളിൽ അദ്ദേഹം ജഡ്ജിയുടെ ലുക്കിലാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആ കാലഘട്ടത്തിൽ ജഡ്ജി ക്യാരക്ടർ എന്ന് പറഞ്ഞാൽ സംവിധായകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുറാദിന്റെ മുഖമായിരുന്നു. തന്തൈ, പോലീസ്, രാജാവ് തുടങ്ങിയ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. എങ്കിലും, ഒരു സിനിമയിൽ പോലും അദ്ദേഹത്തിന് പ്രധാന വേഷമോ നായക വേഷമോ ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
