പശ്ചിമേഷ്യയില്‍ സംഘർഷം കനക്കുന്നു, ഇറാനിലേക്ക് ഇപ്പോൾ യാത്ര വേണ്ടെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിർദേശം| Tensions escalate in West Asia; Indian citizens advised not to travel to Iran at present
International oi-Sajitha Gopie Updated: Monday, July 20, 2026, 1:08 [IST] ന്യൂ ഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്കുളള എല്ലാ യാത്രകളും ഈ ഘട്ടത്തില്‍ മാറ്റി വെയ്ക്കണമെന്നാണ് നിര്‍ദേശം. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസ്സിയാണ് പുതിയ യാത്രാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സുരക്ഷിതമാകുന്നത് വരെ യാത്രകള്‍ മാറ്റി വെയ്ക്കണമെന്ന് എംബസ്സി നിര്‍ദേശിക്കുന്നു….