രാത്രി യാത്രയ്ക്ക് കെഎസ്ആര്‍ടിസി പിങ്ക് ബസ്; വനിതകള്‍ക്ക് ആശ്രയം, ലുലു മാള്‍ വഴി സര്‍വീസ് | KSRTC Pink Bus For Night Travel; A Boon For Women, Service Via Lulu Mall In Thiruvananthapuram
Travel oi-Ashif N Published: Thursday, July 23, 2026, 15:50 [IST] തിരുവനന്തപുരം: നഗരത്തിലെ വനിതകളുടെ സുരക്ഷിതമായ രാത്രി യാത്രയ്ക്ക് വഴിയൊരുക്കി പിങ്ക് ബസ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങുന്നു. കിഴക്കേകോട്ട മുതല്‍ ടെക്‌നോ പാര്‍ക്ക് വരെയുള്ള സര്‍വീസ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകും. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ പ്രയാസപ്പെടുന്ന നിരവധി പേരുണ്ടെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് സ്ത്രീ സുരക്ഷ കൂടി പരിഗണിച്ച് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പിങ്ക് ബസ് സര്‍വീസ്…