ഇറാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചോ? വ്യക്തത വരുത്തി കുവൈത്ത്, സൗദി അറേബ്യയും ഹൂതികളും നേര്‍ക്കുനേര്‍ | Iran Sites Hit? Kuwait Clarifies On Report; Saudi Arabia and Yemen Houthis Face Off, Latest Updates
Gulf oi-Ashif N Published: Sunday, July 26, 2026, 13:34 [IST] കുവൈത്ത് സിറ്റി: ഇറാനിലെ തന്ത്ര പ്രധാന സൈനിക കേന്ദ്രങ്ങള്‍ കുവൈത്തും ബഹ്‌റൈനും ആക്രമിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഈ വാര്‍ത്ത നല്‍കിയത്. ഇക്കാര്യം അറിയുന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരം ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇറാന്‍ സൈന്യത്തിന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ച കേന്ദ്രങ്ങള്‍ക്ക് നേരെ കുവൈത്തും ബഹ്‌റൈനും ആക്രമണം നടത്തി എന്നായിരുന്നു…