സ്വര്‍ണം വില കുറഞ്ഞേക്കും; ക്രൂഡ് ഓയില്‍ കുതിച്ചു, ട്രംപ് കലിപ്പില്‍, എല്ലാത്തിനും കാരണം ഇതാണ് | Gold Prices May Fall Soon; Crude Oil Has Surged And Trump Is Furious Against Iran, Here is Why
Gulf oi-Ashif N Published: Wednesday, July 29, 2026, 20:44 [IST] അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുതിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായേക്കാമെന്ന വിവരം വന്ന പിന്നാലെയാണിത്. ഇറാന്‍ രണ്ടിടത്ത് ആക്രമണം നടത്തിയതും കനത്ത തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതുമാണ് വിപണിയിലെ പുതിയ മാറ്റത്തിന് കാരണം. അതേസമയം, അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ വരാനിരിക്കുന്ന തീരുമാനവും വിപണിയെ സ്വാധീനിക്കും. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക ക്യാമ്പിലാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കൂടാതെ…