ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ പ്രോഗ്രാമുകളിലേക്കും മറ്റു ചില പ്രധാനപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന സാധ്യതയായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഏപ്രിൽ 13 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 7 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ IAT-2026 നടക്കും.
ബി.എസ്.എം.എസ്. കോഴ്സിൽ വിവിധ ഐസറുകളിലായി രണ്ടായിരത്തിലധികം സീറ്റുകളും ബി.എസ്. കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്.കേരളത്തിൽ തിരുവനന്തപുരത്ത് പഠനാവസരമുണ്ട്.ബി.എസ്.എം.എസ് പ്രോഗ്രാമിൽ തിരുവനന്തപുരത്ത് 320 സീറ്റും തിരുപ്പതി ഐസറിൽ 200 സീറ്റും.പുണെ ഐസറിൽ 288 സീറ്റും മൊഹാലി ഐസറിൽ 250 സീറ്റും ഭോപ്പാൽ ഐസറിൽ 240 കൊൽക്കൊത്ത ഐസറിൽ 250 സീറ്റും ബെർഹാംപൂരിൽ 200 സീറ്റുകളുണ്ട്. ഇതുകൂടാതെ എൻജിനീയറിങ് സയൻസ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് 60 സീറ്റുകളും ഇക്കണോമിക് സയൻസസിൽ 30 സീറ്റുകളും ഉണ്ട്.
മറ്റു സ്ഥാപനങ്ങളിലേക്കും പ്രവേശനം
ഐസറുകൾ കൂടാതെ, IISc ബാഗ്ലൂരിലെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്), IIT മദ്രാസിലെ ബാച്ചിലർ ഓഫ് സയൻസ് (മെഡിക്കൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്) എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിനും IAT 2026 സ്കോർ ഉപയോഗിക്കാം.
ഐസറിലെ വിവിധ പ്രോഗ്രാമുകൾ
1)5-Year BS-MS at all IISERs.
2)5-Year BS-MS in Computational and Data Sciences at IISER Kolkata.
3)Major in Geology introduced as part of the regular 5-Year BS-MS at IISER Mohali.
4)Major in Environmental Sciences introduced as part of the regular 5-Year BS-MS at IISER Mohali.
5)4-Year BS in Economic Sciences at IISER Bhopal.
6)4-Year BS in Economic and Statistical Sciences at IISER Tirupati.
7)4-Year B.Tech. in Chemical Engineering at IISER Bhopal.
8)4-Year B.Tech. in Electrical Engineering and Computer Science at IISER Bhopal.
9)4-Year B.Tech. in Data Science & Engineering at IISER Bhopal.
ആർക്കൊക്കെ അപേക്ഷിക്കാം
60 ശതമാനം മാർക്കിലോ തത്തുല്യ ഗ്രേഡിലോ പ്ലസ്ടു പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷകർ , പ്ലസ് ടു സയൻസ് സ്ട്രീമിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാലു വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലും പഠിച്ചിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. 2024, 2025 വർഷങ്ങളിൽ പ്ലസ് ടു (സയൻസ്)/തത്തുല്യ തല പരീക്ഷ പാസായവർക്കും 2026-ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
വിവിധ വിഭാഗക്കാർക്കുള്ള സംവരണങ്ങൾ
1)Scheduled Caste (SC) – 15% of seats
2)Scheduled Tribe (ST) – 7.5% of seats
3)Other Backward Classes belonging to the Non-Creamy Layer (OBC-NCL) – 27% of seats
4)Persons with Disability (PwD) with at least 40% impairment – 5% of seats (supernumerary)
5)Kashmiri Migrants – 3 seats per IISER (supernumerary)
6)Economically Weaker Section (EWS) – up to 10% (as per Government of India rules)
അപേക്ഷ ഫീസ്
പൊതുവിഭാഗത്തിന് 2000/- രൂപയും പട്ടികജാതി/വർഗ്ഗ/ ഭിന്നശേഷി വിഭാഗക്കാർക്ക് 1000/- രൂപയുമാണ് ,അപേക്ഷ ഫീസ്.
ഓർത്തിരിക്കേണ്ട പ്രധാന തീയ്യതികൾ
1.Application Portal Opens :
2.IISER Aptitude Test (IAT)2024:
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)