Last Updated:
പെൺകുട്ടികൾ 1,92,751 പേർ പരീക്ഷ എഴുതിയതിൽ 1,67,475 പേർ ഉപരിപഠനത്തിന് അർഹരായി. 86.89 ശതമാനം വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ 77.97 ശതമാനമാണ് വിജയം. മുൻവർഷം ഇത് 77.81 ശതമാനമായിരുന്നു. 30,561 പേർ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 60 പേർ 1200ൽ 1200 മാർക്കും നേടി. ഇതിൽ 50 പേരും പെൺകുട്ടികളാണ്. 2026 മാർച്ച് 6 മുതൽ 28 വരെയായിരുന്നു പ്ലസ് ടു പരീക്ഷകൾ നടന്നത്.
സയന്‍സ് വിഭാഗത്തില്‍ 1,58,836 കുട്ടികളും ഹ്യുമാനിറ്റീസില്‍ 50,398 പേരും കൊമേഴ്സില്‍ 81,147 കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ് – 84.64%. കുറവ് കാസർഗോഡ്- 71.72%. 76 സ്കൂളുകളില്‍ 100 ശതമാനം കുട്ടികള്‍ വിജയിച്ചു. ഇതിൽ 9 എണ്ണം സർക്കാർ സ്കൂളുകളാണ്.
പെൺകുട്ടികൾ 1,92,751 പേർ പരീക്ഷ എഴുതിയതിൽ 1,67,475 പേർ ഉപരിപഠനത്തിന് അർഹരായി. 86.89 ശതമാനം വിജയം. ആൺകുട്ടികളിൽ 68.41 ശതമാനമാണ് വിജയം. 2026 ജൂൺ 29 മുതൽ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.
വിദ്യാർത്ഥികൾക്ക് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളാണുള്ളത്. ഫലം അറിയാൻ കഴിയുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവ ഏതൊക്കെയെന്നും പ്ലസ് ടു ഫലം അറിയേണ്ടത് എങ്ങനെയും നോക്കാം.
വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും, വാട്സ്ആപ്പിലൂടെയും ഫലം അറിയാൻ കഴിയും.
SAPHALAM 2026
iExaMS-Kerala
‘നമ്മുടെ കേരളം’
9188619958 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിദ്യാർഥികൾക്ക് വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
