Headlines

പഠനത്തോടൊപ്പം സമ്പാദ്യവും; പിജി ഒന്നാം സെമസ്റ്റർ മുതൽ ജോലി! കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ വർക്ക്-ഇമ്മേഴ്സീവ് ലേണിംഗ് വരുന്നു | കരിയർ വാർത്ത


Last Updated:

ആദ്യ സെമസ്റ്ററുകളിൽ മാസം 10,000 മുതൽ അവസാന സെമസ്റ്ററിൽ 30,000 വരെ പ്രോജക്ടിൽ നിന്നുള്ള പ്രതിഫലം വരുമാനമായി ലഭിക്കും

News18
News18

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ വ്യാവസായികപരിചയവും അക്കാദമിക് പഠനവും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പി.ജി. പ്രോഗ്രാം — MSc ഇൻ ഡാറ്റ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ് കോഴ്സ് തുടങ്ങുന്നു.

സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസിന്റെ നേതൃത്വത്തിലുള്ള രണ്ടുവർഷ കോഴ്‌സ് വർക്ക്-ഇമേഴ്സീവ് ലേണിംഗ് മോഡൽ അടിസ്ഥാനമാക്കിയതാണ്. അതായത് വിദ്യാർത്ഥികൾ പഠനത്തിനൊപ്പം ലൈവ് പ്രോജക്റ്റുകളിൽ പ്രവർത്തിക്കും. ഈ പ്രവൃത്തിപരിചയത്തിലൂടെ വ്യവസായിക ജോലികൾക്ക് പ്രാപ്തരായ നിലയിലാവും വിദ്യാർത്ഥികൾ പഠിച്ചിറങ്ങുക. ക്യാമ്പസ് ഇന്റർവ്യൂ അടക്കമുളള സൗകര്യങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ലഭ്യമാക്കുന്ന തുടർ സംവിധാനങ്ങളും ഈ കോഴ്സിന്റെ ഭാഗമായുണ്ട്.

വിദ്യാർത്ഥികൾക്ക് അവരുടെ പഠന – പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ സെമസ്റ്ററുകളിൽ മാസം ₹10,000 മുതൽ അവസാന സെമസ്റ്ററിൽ ₹30,000 വരെ പ്രോജക്ടിൽ നിന്നുള്ള പ്രതിഫലം വരുമാനമായി ലഭിക്കും.

സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ്, സെന്റർ ഫോർ അപ്ലൈഡ് എ.ഐ റിസർച്ച് ലാബ്, സെന്റർ ഫോർ ജിയോസ്പേഷ്യൽ അനലിറ്റിക്സ്, സെന്റർ ഫോർ ഡാറ്റ അനലിറ്റിക്സ് എന്നിവയിലൂടെയാവും വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കുക.. അക്കാദമിക് ക്രെഡിറ്റുകൾ പ്രോജക്റ്റ് ഡെലിവറബിളുകളുമായി ബന്ധിപ്പിച്ചിരിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഫുൾ-സ്റ്റാക്ക് ഡെവലപ്മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡെവോപ്സ് തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന കോഴ്‌സിൽ വ്യവസായ നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാവും പരിശീലനം നൽകുക.

20 സീറ്റുകളുള്ള കോഴ്‌സിലേക്കുള്ള പ്രവേശനം CUET (PG) അല്ലെങ്കിൽ DUAT(ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് )സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. ദേശീയ വിദ്യാഭ്യാസ നയം 2020 നിർദേശിക്കുന്ന ‘വർക്ക് ഇന്റഗ്രേറ്റഡ് ലേണിംഗ്’ മാതൃകയോട് പൊരുത്തപ്പെടുന്ന ഈ പ്രോഗ്രാം, വ്യവസായ ആവശ്യങ്ങൾക്കൊത്ത് പരിശീലനം നേടിയ പ്രൊഫഷണലുകളെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

കോഴ്സുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി ഈമാസം 11, 12 തീയതികളിൽ രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റി വെബിനാർ സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യമാണ്. താഴെ കാണുന്ന ലിങ്കിലുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് വെബിനാറിലേക്കുള്ള പ്രവേശനം ഉറപ്പിക്കാവുന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Career/

പഠനത്തോടൊപ്പം സമ്പാദ്യവും; പിജി ഒന്നാം സെമസ്റ്റർ മുതൽ ജോലി! കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ വർക്ക്-ഇമ്മേഴ്സീവ് ലേണിംഗ് വരുന്നു



Source link

Leave a Reply

Your email address will not be published. Required fields are marked *