Last Updated:
2027 ഏപ്രിൽ മുതൽ ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ മാസ്റ്റേഴ്സിന് അപേക്ഷിക്കുന്ന നിർദിഷ്ട ബിരുദം പൂർത്തീകരിച്ചവർക്ക് ഡിമാറ്റ് നിർബന്ധമാണ്
ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ 2027 ഏപ്രിൽ (സമ്മർ ഇൻടേക്ക്) മുതൽ മാസ്റ്റേഴ്സ് പഠനം പ്ലാൻ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ‘ഡിമാറ്റ്’ (dMAT – ഡിജിറ്റൽ മാസ്റ്റർ അഡ്മിഷൻ ടെസ്റ്റ്) പരീക്ഷ നിർബന്ധമാണെന്നറിയാമല്ലോ. ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർഷം തോറും അസാധാരണമാം വിധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ക്വാളിറ്റിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനാണ് ഈ പുതിയ വിലയിരുത്തൽ രീതി, അവലംബിച്ചിരിക്കുന്നത്.
