Headlines

മമ്മൂട്ടി കർണൻ വേണ്ടെന്ന് വെച്ചതിന് കാരണം വെളിപ്പെടുത്തി പി ശ്രീകുമാർ; മോഹൻലാൽ ഒഴിഞ്ഞുമാറിയതും..|Mammootty Turned Down Karnan Because Of This P Sreekumar Reveals,Also Explains Why Mohanlal Stepped Away


Movie News

oi-Rakhi

ധര്‍മ്മക്ഷേത്ര എന്ന പേരില്‍ പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ മമ്മൂട്ടിയെ നായകാനാക്കി കര്‍ണന്‍ ചെയ്യുന്നുവെന്ന വാർത്തകൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ പിന്നീട് ആ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു. ഇപ്പോഴിതാ ആ പ്രൊജക്ടിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ശ്രീകുമാർ. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മമ്മൂട്ടിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു, വായിക്കാം

‘എനിക്ക് തീർച്ചയായിട്ടും മമ്മൂട്ടിയുടെ അടുത്താണ് ഇഷ്ടക്കൂടുതൽ. എൻ്റെ ജീവിതത്തിൽ ടേണിങ് പോയിൻ്റ് ഉണ്ടാക്കിയ മനുഷ്യനാണ് അദ്ദേഹം.മോഹൻലാൽ എന്റെ ഒരു സ്വന്തം അനിയനാണ് . അയാൾ എന്നോട് നല്ല രീതിയിൽ സഹകരിക്കുന്ന ആളാണ്, എന്നെ സ്നേഹിക്കുന്ന, സഹായിക്കുന്ന ആശാണ്. ഞങ്ങൾ എല്ലാ കാര്യവും ഡിസ്കസ് ചെയ്യും .എവിടെ ഇരിക്കുമ്പോഴും എങ്ങനെ ഇരിക്കുമ്പോഴും എന്നെ വിളിക്കും. കഥകൾ പറയും. പൂർണമായ സ്വാതന്ത്ര്യവും സ്നേഹവും തരുന്ന വ്യക്തിയാണ്.

mohanmam2-

അദ്ദേഹം എന്റെ മകളുടെ കല്യാണ സമയത്തൊക്കെ സാമ്പത്തികമായിട്ടൊക്കെ സഹായിച്ചിട്ടുണ്ട് . അയാളാണ് ആദ്യം ഈ കർണൻ സിനിമക്കാൻ കൊണ്ട് നടന്നത്. പക്ഷെ മമ്മൂട്ടിക്ക് വേണമെന്ന് അറിഞ്ഞിട്ട് അദ്ദേഹം എന്നോട് പറഞ്ഞു മമ്മുക്ക ചെയ്യട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതാണ്. ഒരു കണക്കിന് ആത്മകഥാംശം ഉള്ള കഥാപാത്രമാണ് കർണൻ.കാരണം കർണൻ എന്ന് പറയുന്നത് ഒരിടത്തും അംഗീകാരം ലഭിക്കാത്ത, അവഗണന നേരിടുന്ന ഒരാളാണ്. ടി പത്മനാഭൻ എന്നോട് പറഞ്ഞത് നിങ്ങൾ എഴുത്ത് നിർത്തരുത് എന്നാണ്. എംടിയാണ് ആണ് ദുര്യോധനനും മഹാത്മാഗാന്ധിയും കേട്ടിട്ട് ഉടനെ എഴുതി തീർക്കണം എന്ന് പറഞ്ഞ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്. അപ്പോൾ കഴിവില്ലാഞ്ഞിട്ടല്ലല്ലോ തിരസ്കരിക്കപ്പെടുന്നത്. അത് നമ്മുടെ ഒരു ജാതകവിധി എന്ന് വിചാരിക്കും.

കർണനായി ആദ്യം എടുത്തത് മോഹൻലാൽ ആയിരുന്നു. പക്ഷെ ഞാൻ മനസ്സിൽ കണ്ടിരുന്നത് മമ്മൂട്ടിയെ തന്നെയാണ്. ലാൽ ചെയ്തിരുന്നെങ്കിലും ഗംഭീരമാകുമായിരുന്നു. കർണൻ മമ്മൂട്ടിയെ വെച്ച് നടക്കാതിരുന്നതിന് കാരണം മമ്മൂട്ടി എന്റെ അടുത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ കയ്യിലൊക്കെ ഉള്ള പ്രൊഡ്യൂസർമാർ കൂടുതലും അദ്ദേഹത്തിന്റെ മതവുമായി ബന്ധപ്പെട്ടുള്ള ആൾക്കാരാണ്. അവരൊക്കെ ഈ മഹാഭാരതം എന്ന് പറയുമ്പോൾ അത്ര താല്പര്യം കാണിക്കുന്നില്ല. പിന്നെ ഒരു പ്രൊഡ്യൂസറെ ഉണ്ടാക്കത്തക്ക വിധത്തിലുള്ള ഒരു ക്യാരക്ടർ എന്റെ കയിൽ ഇല്ല.

ഏറ്റവും അവസാനമായി ഉണ്ണി മുകുന്ദൻ ഇങ്ങോട്ട് വിളിച്ച് ചോദിച്ചു. ഇവിടെ വരുമ്പോൾ വായിച്ചു കേൾക്കാം എന്ന് പറഞ്ഞതാണ്, എന്നാൽ ഞാൻ വളരെ ബിസിയാണ് ഒരാളിനെ അയക്കാം കൊടുത്തയക്കൂ എന്ന് പറഞ്ഞ ആളാണ്. ഞാൻ കൊടുത്തയക്കുമോ?ഇത്രയും പാടുപെട്ട് ഉണ്ടാക്കിയതല്ലേ. എനിക്ക് സംവിധാനം ഒന്നും ചെയ്യണ്ട. ഞാൻ അതൊക്കെ നിർത്തി. ആരെടുത്താലും എനിക്ക് കാശ് തരണം. ഞാൻ റൈറ്റ് കൊടുക്കും അത്രയേ ഉള്ളൂ’.



Source link

Leave a Reply

Your email address will not be published. Required fields are marked *