Headlines

കളക്ടറാകണോ?  സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം| UPSC Civil Services Prelims 2026 Application Process Begins Heres How to Apply | കരിയർ വാർത്ത


Last Updated:

ഓൺലൈൻ രജിസ്ട്രേഷന്  ഫെബ്രുവരി 24 വരെ സമയമുണ്ട്. 1013 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്

യുപിഎസ്‍സി
യുപിഎസ്‍സി

ഇന്ത്യയില്‍ IAS & IPS ഉൾപ്പടെ സിവിൽ സർവ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഗ്രീ യോഗ്യതയുള്ളവർക്ക്, ഓൺലൈൻ രജിസ്ട്രേഷന്  ഫെബ്രുവരി 24 വരെ സമയമുണ്ട്. 1013 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

പരീക്ഷാക്രമവും തെരഞ്ഞെടുപ്പും 

പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ്, യു.പി.എസ്.സി. നടത്തുന്ന സിവിൽ സർവ്വീസ് എക്സാമിനേഷൻ .

പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതിൽ മികവു പുലർത്തിയാലേ മെയിൻ പരീക്ഷയെഴുതാൻ യോഗ്യത ലഭിക്കൂ. തുടർന്നുള്ള ഇന്റർവ്യൂവിൽ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക.

വിവിധ സർവ്വീസുകൾ

ഐ.എ എസും ഐ.പി.എസും ഐ.എഫ്.എസും ആണ്, നമുക്കു പരിചിതമായ സിവിൽ സർവ്വീസുകളെങ്കിലും അഖിലേന്ത്യ സർവ്വിസുൾപ്പടെ ഗ്രൂപ്പ് A, ഗ്രൂപ്പ് B സിവിൽ സർവ്വീസുകൾ നിലവിലുണ്ട്

I ‘All India Civil Services

Indian Administrative Service (IAS)

Indian Police Service (IPS)

Indian Forest Service (IFoS)

II.Group ‘A’ Civil Services

Indian Foreign Service (IFS)

Indian Audit and Accounts Service (IAAS)

Indian Civil Accounts Service (ICAS)

Indian Corporate Law Service (ICLS)

Indian Defence Accounts Service (IDAS)

Indian Defence Estates Service (IDES)

Indian Information Service (IIS)

Indian Ordnance Factories Service (IOFS)

Indian Communication Finance Services (ICFS)

Indian Postal Service (IPoS)

Indian Railway Accounts Service (IRAS)

Indian Railway Personnel Service (IRPS)

Indian Railway Traffic Service (IRTS)

Indian Revenue Service (IRS)

Indian Trade Service (ITS)

Railway Protection Force (RPF)

III.Group ‘B’ Civil Services

Armed Forces Headquarters Civil Service

Pondicherry Civil Service

Pondicherry Police Service

ആർക്കൊക്കെ അപേക്ഷിക്കാം

സിവിൽ സർവ്വീസ് പരീക്ഷക്ക് അപേക്ഷിക്കാൻ ബിരുദമാണ്, അടിസ്ഥാനയോഗ്യത.  മെയിൻ പരീക്ഷയ്‌ക്കുള്ള  അപേക്ഷ സമർപ്പണമാകുമ്പോഴേക്കും ബിരുദഫലം അറിയാനിടയുള്ള നിലവിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. മെഡിക്കൽ ബിരുദക്കാർക്ക്, അവർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂവിന് ഹാജരാക്കിയാൽ മതിയാകും. ഇതു കൂടാതെ സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാവുന്നതാണ്.ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

അപേക്ഷകരുടെ പ്രായം

പൊതു വിഭാഗക്കാർക്ക് 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്.   2026 ആഗസ്‌ത്‌ ഒന്നിന് 21 വയസ് തികഞ്ഞിരിക്കണം. 32 വയസ് കവിയരുത് . പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും നിയമാനുസൃത ഇളവും ലഭിക്കും.

അപേക്ഷ ഫീസ്:

100 രൂപയാണ്, അപേക്ഷാഫീസ്. സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ എന്നിവരെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷാ ക്രമം

വൺടൈം രജിസ്‌ട്രേഷൻ നൽകിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ രജിസ്ട്രേഷന്  ഓൺലൈൻ രജിസ്ട്രേഷന്  ഫെബ്രുവരി 24 വരെ സമയമുണ്ട്. ഓൺലൈൻ ആയാണ് , അപേക്ഷ സമർപ്പിക്കേണ്ടത്. നിർദ്ദിഷ്ട അപേക്ഷ ഫീസ് ഒടുക്കണം.

പരീക്ഷാ കേന്ദ്രങ്ങൾ

പ്രിലിമിനറി പരീക്ഷയ്ക്ക്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.  മെയിൻ പരീക്ഷയ്ക്കു കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

സിവിൽ സർവീസ് പരീക്ഷാ ഒരുക്കത്തിന് ഉപകാരപ്രദമാകുന്ന വെബ്സൈറ്റുകൾ

I.സ്‌റ്റഡി മെറ്റീരിയലുകൾക്ക്

II. റഫറൻസുകൾക്ക്

തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *