കേരള പോലീസിന് കൈയ്യടി; 13കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ | 13 Year Old Girl Found In Odisha Forest Area; Kerala Police Traveled 4000 Kilometers, Details Inside
Kerala oi-Ashif N Published: Thursday, August 20, 2026, 19:19 [IST] കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസ് റോഡ് മാര്‍ഗം സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒഡിഷയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്ന് 13കാരിയെ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍…