ഉത്രാടപ്പാച്ചില്‍ വെള്ളത്തിലാകും; ഇന്ന് കേരളത്തിലെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്; ഒമ്പതിടത്ത് ഓറഞ്ച് അലര്‍ട്ട് | Kerala Rain Forecast Today: Heavy Rain Expects Across Kerala Today, Orange Alerts In 9 Districts
Kerala oi-Jithin TP Published: Tuesday, August 25, 2026, 8:01 [IST] സംസ്ഥാനത്തുടനീളം ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ്…