ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്‌റ്റിക് കറൻസി നോട്ടുകൾ അടുത്ത സാമ്പത്തിക വർഷം മുതൽ; പേപ്പർ ഉപേക്ഷിക്കുമോ? | India’s First Plastic Currency Notes To Be Introduced Next Financial Year Will Paper Notes Be Phased Out
India oi-Nidhin Illikkambath Published: Wednesday, August 5, 2026, 20:11 [IST] ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്‌റ്റിക് (പോളിമർ) കറൻസി നോട്ടുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പ്രചാരത്തിലിറങ്ങുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ധനനയ പ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, പദ്ധതി നിലവിൽ പരീക്ഷണഘട്ടത്തിലാണെന്നും, ഫീൽഡ് ട്രയലിന്റെ ഫലങ്ങൾ വിലയിരുത്തിയ ശേഷമേ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപ, 20 രൂപ മൂല്യമുള്ള 100 കോടി…