Headlines

Thiruvonam Bumper Lottery Sells 8,72,540 Tickets on Day One; First Prize Worth Rs 30 Crore|അടിച്ചാൽ 30 കോടി;തിരുവോണം ബംബർ:ആദ്യ ദിനത്തിൽ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ


Kerala

oi-Rakhi

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ വിൽപ്പന തുടങ്ങി. ഇന്ന് മാത്രം 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ ബംബർ വിൽപനയിൽ ആദ്യ ദിനം 3,17,850 ടിക്കറ്റുകളായിരുന്നു വിറ്റത്. അതായത് ഇത്തവണ ആദ്യ ദിനത്തിൽ 5,54,690 ടിക്കറ്റുകളുടെ അധിക വിൽപനയാണ് നടന്നത്.

ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജൻ്റുമാർക്ക് നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകൾ ലഭ്യമാക്കുകയെന്ന് വകുപ്പ് അറിയിച്ചു. അതേസമയം ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു.

bumper-

ഒന്നും രണ്ടുമല്ല ,സമ്മാനം 30 കോടി

ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയര്‍ത്തിയാണ് ഈ വര്‍ഷം തിരുവോണം ബംബര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്‍പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും ലഭിക്കും. തിരുവോണം ബംബര്‍ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാന്‍ കഴിയും വിധമാണ് സമ്മാനഘടന രൂപപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 500 മുതല്‍ 5000 രൂപ വരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26നാണ് നറുക്കെടുപ്പ്.

കഴിഞ്ഞ തവണ ആലപ്പുഴയിൽ

2025 ൽ ആലപ്പുഴ സ്വദേശിക്കായിരുന്നു ബംബർ സമ്മാനം ലഭിച്ചത്. തുറവൂർ സ്വദേശി ശരത് എസ് നായർക്കായിരുന്നു 25 കോടി ലഭിച്ചത്. നെട്ടൂരിലെ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത്.



Source link

Leave a Reply

Your email address will not be published. Required fields are marked *