ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പുതിയ വാട്‌സ്ആപ്പ് തട്ടിപ്പ്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത!|New WhatsApp Cyber Scam Targets Business Accounts In Kerala: Police Issues Warning
Kerala oi-Aromal R Published: Saturday, July 4, 2026, 20:22 [IST] കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ അക്കൗണ്ട്സ് വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള വൻ സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി റിപ്പോർട്ട്. കമ്പനികളുമായി സ്ഥിരമായി പണമിടപാട് നടത്തുന്ന കസ്റ്റമർമാരുടെയോ സപ്ലയർമാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പുകാർ ഇപ്പോൾ വലവിരിക്കുന്നത്. വിശ്വസ്തരായ ആളുകളുടെ സന്ദേശമാണെന്ന് കരുതി കമ്പനി ജീവനക്കാർ ചതിക്കുഴിയിൽ വീഴാൻ സാധ്യതയേറെയാണ്. തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ സ്ഥാപനങ്ങളിലെ അക്കൗണ്ട്സ്…