Movie News
oi-Sajitha Gopie
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ പ്രസിഡണ്ട് ശ്വേതാ മേനോനും ഒരു വിഭാഗം അംഗങ്ങളും തമ്മിലുളള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. അമ്മയില്‍ രജിസ്ട്രാര്‍ ഭരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം നടിമാര്‍ ചേര്‍ന്ന് രജിസ്ട്രാര്‍ക്ക് കത്തയച്ചു.
മാലാ പാര്‍വ്വതി, അന്‍സിബ ഹസ്സന്‍, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവരാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചിരിക്കുന്നത്. അടുത്തിടെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് താനും ഭരണസമിതിയും രാജി വെക്കുന്നതായി പ്രസിഡണ്ട് ശ്വേതാ മേനോന്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുളള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.

കണക്കുകള്‍ സമര്‍പ്പിക്കാന്‍ 45 ദിവസത്തെ സമയം കൂടി ശ്വേതാ മേനോന്‍ ആവശ്യപ്പെട്ടുവെങ്കിലും ജനറല്‍ ബോഡി അത് നല്‍കാന്‍ തയ്യാറായില്ല. മാത്രമല്ല രമേഷ് പിഷാരടി എംഎല്‍എയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍ രാജി പ്രഖ്യാപനം പിന്‍വലിച്ച ശ്വേത താന്‍ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും ചൂട് പിടിച്ചു. അതിന് ശേഷം ശ്വേതയുടെ നേതൃത്വത്തിലുളള ഭരണസമിതി വീണ്ടും ഭരണകാര്യങ്ങളിലേക്ക് എത്തിയതോടെയാണ് നടിമാരുടെ നിര്‍ണായക നീക്കം.