Headlines

യുഎസ് കേസ് മുതൽ വികസിത് ഭാരത് വരെ; പ്രതിസന്ധികളെ മറികടന്നതിനെ കുറിച്ച് അദാനി|From the US case to ‘Viksit Bharat’: Adani on overcoming challenges.


Partner Content

oi-Rakhi

അദാനി ഗ്രൂപ്പിനെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. കേസിൻ്റെ വിധി തന്നിലുണ്ടാക്കിയത് വിജയാഹ്ളാദമല്ലെന്നും മറിച്ച് അത് തന്നെ കൂടുതൽ വിനയാന്വിതനാക്കുകയാണ് ചെയ്തതെന്നും അദാനി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള “അപ്നി ബാത്ത്, അപ്നോ കേ സാത്ത്” പരിപാടിയുടെ രണ്ടാം പതിപ്പിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. പരിപാടിയിൽ മൂന്ന് ലക്ഷത്തിലധികം വരുന്ന ജീവനക്കാരെയാണ് അദാനി അഭിസംബോധന ചെയ്തത്.

‘വിധിയോട് കൂടി നീതിന്യായ വ്യവസ്ഥയിലുള്ള തൻ്റെ വിശ്വാസം മുൻപത്തെക്കാൾ ശക്തമായി. തൻ്റെ നിലപാട് അംഗീകരിക്കപ്പെട്ടു എന്നതിനേക്കാൾ നിയമപരമായ പോരാട്ടത്തേയും തൻ്റെ യാത്രയേയും വിനയത്തോടെ നോക്കിക്കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്’, അദാനി പറഞ്ഞു. 2023-ൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് കമ്പനിയുടെ ഓഹരികൾ കൂപ്പുകുത്തകയും നിക്ഷേപകർക്ക് 20,000 കോടിയോളം നഷ്ടമുണ്ടായ സംഭവത്തിനെ കുറിച്ചും അദാനി സംസാരിച്ചു. എറ്പിഒയുമായി നിയമപരമായി മുന്നോട്ട് പോകാമായിരുന്നിട്ടും നിക്ഷേപകരുടെ പണം തിരികെ നൽകാനാണ് ഗ്രൂപ്പ് തീരുമാനിച്ചത്.

ad2-5

‘വിശ്വാസം എന്നത് ഏത് വലിയ നിയമപോരാട്ടത്തേക്കാളും വലുതാണ്. നിയമം ഓരോരുത്തരുടേയും അവകാശങ്ങൾ ഉറപ്പ് നൽകുമ്പോൾ അതെങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് മൂല്യങ്ങളാണ്’, അദാനി പറഞ്ഞു.

യുഎസ് കോടതിയുടെ നിയമനടപടികൾ ഗ്രൂപ്പിനെ സംബന്ധിച്ച് പരീക്ഷണ ഘട്ടമായിരുന്നു. എന്നാൽ കോടതി നടപടികൾ അനാവശ്യ പ്രതികരണം നടത്താനോ ധൃതിപിടിച്ച് മറുപടി നൽകാനോ ശ്രമിക്കാതെ ക്ഷമയോടെയാണ് സമീപിച്ചത്. കാരണം സത്യം തെളിയിക്കപ്പെടാൻ അനാവശ്യ ബഹളങ്ങളുടെ ആവശ്യമില്ല. അതിന് പ്രധാനം സമയം മാത്രമാണ്’, അദ്ദേഹം പറഞ്ഞു.

നിരീക്ഷണ ഘട്ടത്തിൽ ജീവനക്കാർ, തൊഴിലാളികൾ, സപ്ലയർമാർ, പങ്കാളികൾ എന്നിവരെല്ലാം ചേർന്നാണ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോയത്. അതിനുള്ള നന്ദി അറിയിക്കുന്നു.മുണ്ട്ര പോർട്ട്, ഖാവ്ദ പുനരുപയോഗ ഊർജ്ജ പാർക്ക്, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ വൻകിട പദ്ധതികളേക്കാൾ കൂട്ടായ ഉത്തരവാദിത്തവും വെല്ലുവിളികളെ മറികടക്കാനുള്ള കരുത്തും തന്നെയാണ് കമ്പനിയുടെ ഏറ്റവും വലിയ നേട്ടം.

16ാം വയസിൽ അഹമ്മദാബാദിലുള്ള തൻ്റെ വീട് വിട്ടതിനെ കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. അന്ന് തൻ്റെ മാതാപിതാക്കൾ നൽകിയ ഉപദേശമായിരുന്നു കൈമുതൽ. പിതാവ് തന്നോട് ആവശ്യപ്പെട്ടത് ഏത് ഘട്ടത്തിലും സത്യത്തെ മുറുകെ പിടിക്കാനും വാക്ക് പാലിക്കാനുമാണ്. അമ്മ പറഞ്ഞ് തന്നെ ത്യാഗത്തിൻ്റേയും ലാളിത്യത്തിൻ്റേയും പാഠങ്ങളായിരുന്നു. ഖാവ്ദ പുനരുപയോഗ ഊർജ്ജ പാർക്കിൽ ജോലി ചെയ്യുന്ന ഒരു യുവാവിനെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ബിഹാറിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. വികസനം എന്നത് വെറും അടിസ്ഥാന സൌകര്യങ്ങൾ കൊണ്ടല്ല അളക്കപ്പെടേണ്ടത് മറിച്ച് അത് ജനങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പ്രതീക്ഷയും വിശ്വാസവും അടിസ്ഥാനപ്പെടുത്തിയതാണ്, അദ്ദേഹത്തിൻ്റെ ആ ചിന്തയാണ് ഈ വിശ്വാസം തന്നിൽ ഊട്ടിഉറപ്പിച്ചത്.

നിർമ്മിച്ച തുറമുഖങ്ങളും വിമാനത്താവളങ്ങളും പവർ പ്ലാന്‍റുകളും കൊണ്ടല്ല ചരിത്രം നമ്മളെ ഓർക്കേണ്ടത്, മറിച്ച് ഇതിനിടയിൽ നമ്മൾ മാറ്റിമറിച്ച ജീവിതങ്ങളിലൂടേയും സാക്ഷാത്കരിച്ച സ്വപ്നങ്ങളിലൂടെയുമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ നമ്മൾ പഠിച്ച പാഠങ്ങൾ വിനയത്തോടെ ഉൾക്കൊണ്ട് കൊണ്ട് ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാൻ നമ്മൾ ശ്രമിക്കണം’, അദാനി കൂട്ടിച്ചേർത്തു.

ഈ വർഷം മെയ് 1 ന് തൊഴിൽ ദിനത്തോടനുബന്ധിച്ചാണ് “അപ്നി ബാത്ത്, അപ്നോ കേ സാത്ത്” എന്ന പരിപാടിക്ക് അദാനി ഗ്രൂപ്പ് തുടക്കം കുറിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *