Headlines

സ്വര്‍ണവില ഇടിഞ്ഞു; രാവിലെ ഉയര്‍ന്നതിനേക്കാള്‍ ഉച്ചയ്ക്ക് താഴ്ന്നു, സ്വര്‍ണം ഇനിയും ഇടിഞ്ഞേക്കും | Kerala Gold Rate Decrease Today Afternoon; Crude Oil Rises Impact To All Markets, Latest Gram Price


Kerala

oi-Ashif N

കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. രാവിലെ 560 രൂപ കൂടിയ പിന്നാലെയാണ് ഉച്ചയ്ക്ക് 800 രൂപ കുറഞ്ഞത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയും ഡോളര്‍ സൂചിക മുന്നേറുകയും ചെയ്തതാണ് സ്വര്‍ണവില കുറയാന്‍ കാരണമായി പറയപ്പെടുന്നത്. ഡോളറിന്റെ മൂല്യം കൂടിയതോടെ രൂപ അല്‍പ്പം ഇടിഞ്ഞു.

ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 13500
18 കാരറ്റ് ഗ്രാം വില 11095
14 കാരറ്റ് ഗ്രാം വില 8640
9 കാരറ്റ് ഗ്രാം വില 5575

gold price chanhed today afternoon

ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 13400, പവന്‍ വില 107200
18 കാരറ്റ് ഗ്രാം വില 11010, പവന്‍ വില 88080
14 കാരറ്റ് ഗ്രാം വില 8575, പവന്‍ വില 68600
9 കാരറ്റ് ഗ്രാം വില 5530, പവന്‍ വില 44240

കേരളത്തില്‍ രാവിലെ ഒരു പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഉയര്‍ന്നത്. എന്നാല്‍ ഉച്ചയ്ക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഡോളര്‍ സൂചിക 101 കടന്ന് കുതിക്കുകയാണ്. ഇതോടെ മറ്റു കറന്‍സികളുടെ മൂല്യം കുറഞ്ഞു. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുകയും ചെയ്തു. കൂടുതല്‍ പേര്‍ ഡോളറില്‍ നിക്ഷേപിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 97 ഡോളര്‍ കടന്ന് കുതിച്ചു. ഇതോടെയാണ് ഡോളര്‍ മൂല്യം കൂടിയത്. ഡോളറിന് ആവശ്യം വര്‍ധിക്കുന്ന സമയമാണിത്. ഹോര്‍മുസിന് പുറമെ ചെങ്കടല്‍ പാതയും അടഞ്ഞതോടെ ക്രൂഡ് ഓയില്‍ കിട്ടാതെ വരുമോ എന്ന ആശങ്ക വിപണിയിലുണ്ട്.

സാധാരണ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ക്രൂഡ് ഓയിലിനും വാതകത്തിനും വേണ്ടി ആശ്രയിച്ചിരുന്ന ഇന്ത്യ ഇപ്പോള്‍ ലാറ്റിനമേരിക്ക, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. കൂടാതെ, ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇന്ത്യ പദ്ധതി ഒരുക്കുന്നുണ്ട്. നിലവില്‍ എണ്ണ വിപണിയില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് ഓഹരി, സ്വര്‍ണ വിപണിയിലേക്ക് കൂടി കടക്കുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില താഴാനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *