വേടന്‍ പങ്കെടുത്ത പരിപാടിക്ക് കേസ്; പിന്‍വലിക്കുമോ പോലീസ്, പുനപ്പരിശോധിക്കണം എന്ന് ആവശ്യം | Vedan Program Case In Kochi: Youth League Calls For Police To Withdraw And Action Should Be Reconsider
Kerala oi-Ashif N Published: Saturday, July 25, 2026, 19:45 [IST] ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയില്‍ റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്ക് കേസെടുത്ത പോലീസ് നടപടിക്കെതിരെ വിമര്‍ശനം. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് പനമ്പിള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു പരിപാടി. നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായിരുന്നു. വേടന്റെ മാനേജര്‍ വിഘ്‌നേഷ് ജി പിള്ളയ്ക്കും മറ്റു 99 പേര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു,…