Headlines

‘എന്റെ അപ്പൂപ്പന്റെ വയസ്സുണ്ടാകും, പൊട്ടനെന്ന് പോലും വിളിക്കാൻ പറ്റുന്നില്ല’, ടിജി മോഹൻദാസിനെതിരെ രഞ്ജിനി| Ranjini Haridas lashes out at TG Mohandas; He is probably my grandfather’s age; I can’t even call him a fool

Kerala oi-Sajitha Gopie Published: Friday, July 31, 2026, 21:05 [IST] നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് എതിരെ ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ വിഷലിപ്തമായ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിനെതിരെ ആഞ്ഞടിച്ച് രഞ്ജിനി ഹരിദാസ്. സമരം ചെയ്തവരെ വെടി വെച്ച് കൊല്ലണമായിരുന്നുവെന്നും ശേഷം ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കണമായിരുന്നു എന്നതടക്കമുളള പരാമർശങ്ങളാണ് യൂട്യൂബ് വീഡിയോയിൽ ടിജി മോഹൻദാസ് നടത്തിയത്. മാത്രമല്ല സമരക്കാർ ബലാത്സംഗം ആസ്വദിക്കുന്നവരാണെന്നും ഇയാൾ അധിക്ഷേപിച്ചിരുന്നു. ഇങ്ങനെ…

Read Full News

ഗാസയിൽ ആയുധം ഉപേക്ഷിക്കാൻ തയ്യാർ..പക്ഷെ..;നിലപാട് വ്യക്തമാക്കി ഹമാസ്|Hamas ready to lay down arms, but…; Group clarifies its position on Gaza

International oi-Rakhi Published: Friday, July 31, 2026, 20:30 [IST] ഗാസയിൽ ആയുധം ഉപേക്ഷിക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതി അംഗീകരിച്ചതായി ഹമാസ്. എന്നാൽ ഇതേ നിർദേശം ഇസ്രായേലും അംഗീകരിക്കണമെന്നും ഒരു നിശ്ചിത കാലയളവിനുള്ളിൽ ഗാസയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ അവർ തയ്യാറാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസയിൽ നിന്നും പിൻമാറാം എന്ന് ഇസ്രായൽ വ്യക്തമാക്കുന്നത് വരെ ഒരു കരാറിൻ്റെ ഭാഗാമാകാനും തങ്ങൾ ഒരുക്കമല്ലെന്ന് ഹമാസ് വ്യക്തമാക്കി. കരാറിൽ ഞങ്ങൾ എത്തിച്ചേരുന്നത് ഇസ്രായേൽ അവരുടെ വാഗ്ദാനങ്ങൾ…

Read Full News

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ എന്‍ട്രികള്‍ ഓഗസ്റ്റ് ഒന്ന് മുതൽ സമർപ്പിക്കാം | സിനിമാ വാർത്ത

Last Updated:Jul 31, 2026 8:17 PM IST News18 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതല്‍ iffk.in എന്ന വെബ്‌സൈറ്റ് മുഖേന എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബര്‍ 10. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളില്‍ 2025…

Read Full News

‘സിജെപിക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയം’, രാജി വെയ്ക്കണമെന്ന് ദീപ്കെ| “If the CJP is receiving foreign funding, Amit Shah has failed as Home Minister ,” Abhijeet Dipke; demands his resignation.

Kerala oi-Sajitha Gopie Published: Friday, July 31, 2026, 19:45 [IST] മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെയുളള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനിടെ തനിക്ക് ബിജെപിയില്‍ ചേരാന്‍ ഭീഷണി വന്നുവെന്ന് അഭിജീത് ദീപ്‌കെ. ഒന്നുകില്‍ ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക എന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും സിജെപി സ്ഥാപകന്‍ വെളിപ്പെടുത്തി. താന്‍ നിരസിച്ചപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്ക് നേരെയും ഭീഷണികളുണ്ടായി എന്നും അഭിജീത് പറയുന്നു. അവര്‍ എത്ര തന്നെ ഓഫറുകള്‍ മുന്നോട്ട് വെച്ചാലും ഒരിക്കലും…

Read Full News

‘ഇന്നും കരയിക്കുന്ന ആകാശദൂത്, റിലീസ് ആയ ദിവസം ഒരിടത്തും തിയറ്ററിൽ ആളില്ല, നിർമ്മാതാവ് കരച്ചിൽ’| “Akashadoothu Movie Still Makes People Cry; But Theatres were empty on Its Release Day, Producer was in Tears”; Reveals Director Sibi Malayil

Movie News oi-Sajitha Gopie Published: Friday, July 31, 2026, 19:13 [IST] സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂത് എന്ന ചിത്രം റിലീസ് ആയിട്ട് 33 വർഷങ്ങളായി. എന്നാൽ ഇന്നും ഈ ചിത്രം സോഷ്യൽ മീഡിയിൽ അടക്കം ചർച്ചാ വിഷയമാണ്. ആകാശദൂത് കണ്ട് ജെൻസിയും ജെൻ ആൽഫയും അടക്കം കരയുന്ന റീലുകൾ ഇപ്പോഴും കാണാം. ഏത് കഠിനഹൃദയനും ആകാശദൂത് കണ്ടാൽ കരയാതിരിക്കില്ലെന്ന് വേണം പറയാൻ. കണ്ടവരാരും ഒരിക്കലും മറക്കാത്ത ഈ ചിത്രം റിലീസ് ചെയ്ത്…

Read Full News

‘അതായിരുന്നു ലക്ഷ്യമെങ്കിൽ കോണ്‍ഗ്രസിനൊപ്പം നിന്നാമതിയായിരുന്നു..’; അഖിൽ മാരാർ|Akhil Marar: “There couldn’t have been a bigger misfortune for someone like me, This is what He said

Kerala oi-Rakhi Published: Friday, July 31, 2026, 19:18 [IST] സാബു എം ജേക്കബ് പുറത്തുവിട്ട ഓഡിയോയിൽ വിശദീകരണവുമായി അഖിൽ മാരാർ. ട്വന്റി ട്വന്റി പാർട്ടിയില്‍ ചേരുമ്പോൾ സാമ്പത്തിക ഭദ്രതയോ കേന്ദ്ര ബോർഡുകളിൽ പദവിയോ ഉറപ്പാക്കണമെന്നാണ് അഖിൽ ഓഡിയോയിൽ പറയുന്നത്. എന്നാൽ പാർട്ടിക്ക് വേണ്ടിയാണ് താൻ അക്കാര്യം ആവശ്യപ്പെട്ടതെന്നും അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും അഖിൽ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. ‘സാബു ജേക്കബ് പുറത്തുവിട്ട ഓഡിയയിൽ ഞാൻ പറയുന്നത് നമ്മൾ എന്നാണ്. നമ്മൾ എന്ന് പറഞ്ഞ്…

Read Full News

‘പിഎം ശ്രീ നടപ്പാക്കാനുളള യുഡിഎഫിന്റെ അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ’, തുറന്നടിച്ച് പിണറായി| UDF’s Excessive Enthusiasm to Implement PM SHRI Is to Please the Sangh Parivar,” Pinarayi Vijayan slams UDF

Kerala oi-Sajitha Gopie Published: Friday, July 31, 2026, 18:10 [IST] സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുളള യുഡിഎഫ് നീക്കത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. പദ്ധതി നടപ്പാക്കുന്ന യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പിണറായി കുറ്റപ്പെടുത്തി. പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തത് ആണെന്ന് തെളിഞ്ഞെന്നും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ…

Read Full News

ജർമ്മനിയിൽ 2.70 ലക്ഷം ശമ്പളത്തിൽ ജോലി; മലയാളികൾക്ക് വൻ അവസരം, അപേക്ഷിക്കാം|Job in Germany with a salary of 2.70 lakh; huge opportunity for Malayalees,apply now

Jobs oi-Rakhi Published: Friday, July 31, 2026, 17:21 [IST] വിദേശ രാജ്യത്ത് ജോലി തേടുന്നവരാണോ? എങ്കിലിതാ ജർമ്മനിയിൽ വൻ അവസരം. ഷെഫ് തസ്തികയിലാണ് ഒഴിവുകൾ. ആകെ 20 ഒഴിവുകളാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് നിയമനം നടക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 9 വരെ അപേക്ഷിക്കാം.യോഗ്യത, ശമ്പളം തുടങ്ങിയ മറ്റ് വിവരങ്ങൾ അറിയാം. ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി എന്നിവയില്‍ (നാലു വര്‍ഷത്തേയോ മൂന്നു വര്‍ഷത്തേയോ)…

Read Full News

‘വിജയെ ഇവിടെ കാല് കുത്തിക്കില്ല’, കർണാടകത്തിൽ ബന്ദിന് ആഹ്വാനം, മുഖ്യമന്ത്രിതല ചർച്ച നടന്നേക്കില്ല| Karnataka Bandh: ‘Vijay Will Not Be Allowed to Set Foot Here,’ Kannada Organizations Calls for Bandh; Chief Minister-Level on Cauvery Water Talks Unlikely

India oi-Sajitha Gopie Published: Friday, July 31, 2026, 17:04 [IST] ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കര്‍ണാടക സന്ദര്‍ശിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് കന്നട സംഘടനകള്‍. കാവേരി നദിയില്‍ നിന്നും വെള്ളം വേണ്ടെന്ന് വെയ്ക്കാതെ വിജയെ കര്‍ണാടകത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തില്‍ വെച്ച് തടയുമെന്നും കന്നട സംഘടനകള്‍ വ്യക്തമാക്കി. ആഗസ്റ്റ് 3 തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും വിജയും തമ്മിലുളള കൂടിക്കാഴ്ച കാവേരി വിഷയത്തില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധം…

Read Full News