Headlines

ക്ഷമ ചോദിച്ച് മോഹന്‍ലാല്‍; എന്തുപറ്റി എന്ന് അറിയില്ല, വിസ കിട്ടിയില്ല, ന്യൂസിലാന്റിലേക്ക് പോകും | Mohanlal Sydney Show Cancelled Due To Unable To Get Australian Visa; He Apologized From Singapore

Movie News oi-Ashif N Published: Saturday, August 8, 2026, 10:27 [IST] മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍ താര നിര പങ്കെടുക്കുന്ന സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതാണ് കാരണം. കഴിഞ്ഞ ഒരു മാസമായി വിസയ്ക്ക് വേണ്ടി ശ്രമം തുടരുന്നുണ്ടായിരുന്നു. കൂടെ ഷോയില്‍ പങ്കെടുക്കേണ്ട മനോജ് കെ ജയന്‍, കെഎസ് ചിത്ര ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വിസ ലഭിക്കുകയും അവര്‍ സിഡ്‌നിയില്‍ എത്തുകയും ചെയ്തിരുന്നു. തനിക്ക് പങ്കെടുക്കാന്‍ പറ്റില്ലെന്ന് വിശദീകരിച്ച് മോഹന്‍ലാല്‍ ക്ഷമ ചോദിച്ച്…

Read Full News

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം|Project Fellow Vacancy at Kerala Forest Research Institute; Apply Now, Details

Jobs oi-Rakhi Published: Monday, August 24, 2026, 14:59 [IST] സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി വേണോ?കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതാ ഒഴിവുകൾ. പ്രോജക്റ്റ് ഫെലോ തസ്തികയിലാണ് നിയമനം. യോഗ്യത, ശമ്പള, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം പ്രൊജക്ട് ഫെലോ ഒരു ഒഴിവാണ് ഉള്ളത്. അടുത്ത വർഷം ഫെബ്രുവരി വരെയാണ് കരാർ. ബോട്ടണി / സുവോളജി/ എൻവയോണ്‍മെൻ്റൽ സയൻസ്/ ഫോറെസ്ട്രി എന്നീ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജിഐഎസ് ആൻ്റ്…

Read Full News

പാലക്കാട് റെയില്‍വെ ഡിവിഷന് മംഗളൂരു നഷ്ടമായി; വരുമാനം കുറയും, പുതിയ ട്രെയിന്‍ കിട്ടാതാകുമോ | Palakkad Railway Division Loses Mangaluru Area; Revenue To Drop, Will New Trains Be Missed?

Kerala oi-Ashif N Updated: Saturday, August 22, 2026, 8:44 [IST] പാലക്കാട് റെയില്‍വെ ഡിവിഷന്റെ ഓരോ ഭാഗങ്ങള്‍ നഷ്ടമാകുന്നു. നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചതോടെ ചില ഭാഗങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ മംഗളൂരു ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷന്റെ കീഴിലേക്ക് മാറ്റി. ഇതോടെ പാലക്കാട് ഡിവിഷന് കീഴില്‍ 582 കിലോമീറ്റര്‍ മാത്രമായി. മലബാര്‍ മേഖലയില്‍ മാത്രമായി പാലക്കാട് റെയില്‍വെ ഡിവിഷന്‍ മാറുകയാണ്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ മാറ്റം. വളരെ മികച്ച ലാഭം നേടുന്ന…

Read Full News

ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം; 14 പേര്‍ക്ക് പരിക്ക് | Air India Flight from Phuket to Delhi Hit by Turbulence, Multiple Passengers Injured, Details Inside

India oi-Jithin TP Updated: Tuesday, August 4, 2026, 18:11 [IST] ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ആകാശച്ചുഴിയില്‍പ്പെട്ട വിമാനത്തിന് ചെറിയ കേടുപാടുകളും സംഭവിച്ചു. എഐ379 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത് എന്ന് എയര്‍ഇന്ത്യ സ്ഥിരീകരിച്ചു. വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറങ്ങിയെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. 134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവില്‍ ആര്‍ക്കും ഗുരുതരമായ…

Read Full News

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ് | Imran Khan Health: Pakistan Supreme Court Orders ex-PM Imran Khan To Be Moved To Hospital From Jail, Details

International oi-Jithin TP Published: Tuesday, August 18, 2026, 14:13 [IST] പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണം എന്ന് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടു. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് കോടതിയുടെ നിര്‍ദേശം. ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ‘പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫി’ന്റെയും (പിടിഐ) കുടുംബത്തിന്റെയും ദീര്‍ഘകാലത്തെ ആവശ്യപ്രകാരമാണ് ഈ…

Read Full News

കേരളത്തിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷിക്കാം  | കരിയർ വാർത്ത

ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്‌ടോബർ 18 ന് മുമ്പ് ചെയ്യണം. 2026-27 അധ്യയന വർഷത്തെ വിവിധ സർക്കാർ/സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിന് എൽബിഎസ് മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർ സെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർത്ഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി…

Read Full News

സ്വര്‍ണവില വൈകീട്ട് വന്‍ കുതിപ്പില്‍; കേരളത്തില്‍ വില മാറി, പവന് ഒന്നര ലക്ഷത്തിലേക്കോ? | Gold Rate Again Rised Today Evening; Kerala Consumers Know Market Condition Before Purchase, Details Inside

Kerala oi-Ashif N Published: Friday, August 7, 2026, 17:18 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മാറി. രാവിലെ നേരിയ വില മുന്നേറ്റമാണ് രേഖപ്പെടുത്തിയത് എങ്കില്‍ വൈകീട്ട് വലിയ വില വര്‍ധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന് വൈകാതെ ഒന്നര ലക്ഷം രൂപയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ വിലക്കയറ്റം. ഇനിയും വില കയറാനുള്ള സാധ്യതയുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അമേരിക്കയിലെ ജോലി അവസരങ്ങള്‍ കുറഞ്ഞതും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഡോളര്‍ മൂല്യത്തിലെ ഇടിവും പശ്ചിമേഷ്യയിലെ…

Read Full News

വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി ദുബായ്; എമിറേറ്റ് നിവാസികൾക്ക് 3000 ദിർഹം വരെ നേട്ടം! | A Dubai Invite Emirate Launches Plan To Attract Tourists; Residents Can Earn Up To 3,000 Dirhams

Gulf oi-Nidhin Illikkambath Published: Wednesday, July 29, 2026, 10:16 [IST] ദുബായ്: കഴിഞ്ഞ കുറച്ച് നാളുകളായി വിനോദസഞ്ചാര രംഗത്ത് വലിയ തിരിച്ചടി നേരിടുകയാണ് ദുബായ് നഗരം. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ പ്രാദേശിക സംഘർഷവും യാത്രാ തടസങ്ങളും കാരണം സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025ൽ റെക്കോർഡായ 1.959 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ച ദുബായിൽ പക്ഷെ ഇപ്പോഴത്തെ കണക്കുകൾ ആശാവഹമല്ല. ഇതോടെ വിനോദസഞ്ചാരികളെ വീണ്ടും എമിറേറ്റിലേക്ക് ആകർഷിക്കാൻ പുതിയ ആനുകൂല്യ പദ്ധതികളുമായി രംഗത്ത് വന്നിരിക്കുകയാണ്…

Read Full News

ബെംഗളൂരു മെട്രോ പിങ്ക് ലൈന്‍ വരുന്നു… ഉദ്ഘാടനം ഈ മാസം തന്നെ; മെട്രോ റൂട്ട് ഇങ്ങനെ | Bengaluru Metro Pink Line Launch Will Be In This Month, 6 Stations Likely To Open In September, Details Inside

India oi-Jithin TP Published: Friday, September 4, 2026, 10:35 [IST] ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത സെപ്റ്റംബറില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തേക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അന്തിമ അനുമതിയും ഉദ്ഘാടന തീയതിയും കാത്തിരിക്കുകയാണ് മെട്രോ അധികൃതര്‍. കലേന അഗ്രഹാരയെയും തവാരെകെരെയെയും ബന്ധിപ്പിക്കുന്ന പാത ഉദ്ഘാടനത്തിന് സജ്ജമാണെന്ന് കര്‍ണാടക ഗ്രേറ്റര്‍ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. ഗൗഡ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ബെംഗളൂരു മെട്രോ…

Read Full News

ഇറാന്‍ വിമാനം വെടിവെച്ചിടാന്‍ ശ്രമിച്ചതാണ് തുടക്കം; യമന്‍ പെട്ടു, സൗദി അറേബ്യ ആശങ്കയില്‍ | Iran US Tension Extend To Yemen: Here Is How It Impact In Saudi Arabia Trade, What Happening In Yemen

Gulf oi-Ashif N Updated: Monday, September 7, 2026, 8:01 [IST] സൗദി അറേബ്യയുടെ അയല്‍രാജ്യമായ യമന്‍ വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിലാണ്. ഹൂതികളും സര്‍ക്കാര്‍ സൈന്യവുമാണ് ഏറ്റുമുട്ടുന്നത്. യമന്റെ കൂടുതല്‍ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഏദന്‍ ഉള്‍പ്പെടെയുള്ള ചെറിയ ഭൂപ്രദേശമാണ് സര്‍ക്കാര്‍ സൈന്യത്തിന് കീഴിലുള്ളത്. ഈ പ്രദേശങ്ങള്‍ കൂടി ഹൂതികള്‍ പിടിച്ചടക്കാന്‍ നോക്കിയതോടെ ശക്തമായ പോരാട്ടമാണ് യമനില്‍. 2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതോടെ സര്‍ക്കാര്‍ നിയന്ത്രണം ഏദനിലേക്ക് ചുരുങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തില്‍ യമനിലെ…

Read Full News