Kerala
oi-Ashif N
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ വലിയ തോതില്‍ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് താഴേക്ക് വന്നു. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം മാറുന്നതിന് അനുസരിച്ച് കേരളത്തിലും വില ചാഞ്ചാടുകയാണ്. രാവിലെ വാങ്ങിയവര്‍ക്ക് അല്‍പ്പം സങ്കടമുണ്ടാകുന്ന വാര്‍ത്തയാണിത്. വില ഇനിയും കൂടട്ടെ എന്ന് കരുതി പഴയ സ്വര്‍ണം വില്‍ക്കാന്‍ മടിച്ചവര്‍ക്കും പുതിയ വിവരം ദുഃഖമുണ്ടാക്കും.
പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയതാണ് വിപണിയെ തകിടംമറിച്ചത്. വാക്കുകള്‍ അടിക്കടി മാറ്റുന്ന അമേരിക്കയുമായി ഇനി ചര്‍ച്ചയ്ക്കില്ല എന്നാണ് ഇറാന്‍ പുതിയ നിലപാട്. ഹോര്‍മുസ് അടഞ്ഞു തന്നെ കിടക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. കൂടുതല്‍ തീവ്ര നിലപാടുകാരെ ഇറാന്റെ സൈനിക നേതൃത്വത്തില്‍ നിയമിക്കുകയും ചെയ്തു. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചു. ഇതാണ് ഉച്ചയ്ക്ക് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

രാവിലെ രേഖപ്പെടുത്തിയ വില
22 കാരറ്റ് ഗ്രാം വില 14220, പവന്‍ വില 113760
18 കാരറ്റ് ഗ്രാം വില 11685, പവന്‍ വില 93480
14 കാരറ്റ് ഗ്രാം വില 9100, പവന്‍ വില 72800
9 കാരറ്റ് ഗ്രാം വില 5865, പവന്‍ വില 46920
ഉച്ചയ്ക്ക് രേഖപ്പെടുത്തിയ വില
22 കാരറ്റ് ഗ്രാം വില 14100, പവന്‍ വില 112800
18 കാരറ്റ് ഗ്രാം വില 11585, പവന്‍ വില 92680
14 കാരറ്റ് ഗ്രാം വില 9025, പവന്‍ വില 72200
9 കാരറ്റ് ഗ്രാം വില 5820, പവന്‍ വില 46560
രാവിലെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 290 രൂപയും പവന് 230 രൂപയുമാണ് വര്‍ധിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞു. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണെങ്കില്‍ സ്വര്‍ണവില കുറയും. പലിശ നിരക്ക് കൂടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൂടുതല്‍ പേര്‍ ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയുന്നതാണ് കാരണം. മറ്റൊന്ന് ഡോളര്‍ കരുത്ത് വര്‍ധിക്കുന്നതുമാണ്.