പ്രായം ഇരുപതുകളിൽ നിൽക്കുമ്പോൾ തന്നെ തന്റെ മേഖലയിൽ നേട്ടങ്ങൾ ഒന്നൊന്നായി കയ്യെത്തിപ്പിടിച്ച യുവാവാണ് നിമിഷ് രവി. ആദ്യ സിനിമയിൽ പ്രധാന ഛായാഗ്രാഹകനാകുമ്പോൾ നിമിഷ് രവിക്ക് പ്രായം വെറും 25 വയസ്. ആ ചിത്രത്തിലെ നായിക കൂട്ടുകാരി അഹാന കൃഷ്ണയും. സിനിമ: ലൂക്ക. പിന്നീട് മമ്മൂട്ടി, ദുൽഖർ സൽമാൻ ചിത്രങ്ങളുടെ ക്രെഡിറ്റ് സ്ക്രോളിൽ നിമിഷ് രവി എന്ന പേര് പലകുറി തെളിഞ്ഞു. കുറുപ്പ്, റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ബസൂക്ക, ലോക ചാപ്റ്റർ 1: ചന്ദ്ര, വിശ്വനാഥ് ആൻഡ് സൺസ് തുടങ്ങിയ സിനിമകൾ നിമിഷിന്റെ കണ്ണുകളിലൂടെ തെളിഞ്ഞ ചിത്രങ്ങൾ. പാൻ ഇന്ത്യൻ തലത്തിൽ നിമിഷ് വളർന്നു കഴിഞ്ഞു (തുടർന്ന് വായിക്കുക)