Headlines

Minority Scholarship| ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം | കരിയർ വാർത്ത


I.സി.എ (CA), സി.എം.എ (CMA), സി.എസ് (CS) സ്കോളർഷിപ്പ്

പ്രൊഫഷണൽ അക്കൗണ്ടിങ്, ഫിനാൻസ്, കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ ഉന്നത കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് ഒറ്റത്തവണ സാമ്പത്തിക സഹായമായി ₹15,000 രൂപയാണ് നൽകുന്നത്.  പഠനകാലയളവിൽ ഒരു തവണ മാത്രമേ ഒരാൾക്ക് സ്കോളർഷിപ്പ് ലഭിക്കൂവെന്നതിനാൽ,മുൻവർഷങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ആകെയുള്ള സ്കോളർഷിപ്പുകളിൽ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഇന്റർമീഡിയറ്റ് (Intermediate) ന് പഠിക്കുന്നവർക്ക്, ഫൗണ്ടേഷൻ കോഴ്സിലോ ബിരുദത്തിലോ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. ഫൈനൽ (Final) പ്രോഗ്രാമിനു പഠിക്കുന്നവർ ഇന്റർമീഡിയറ്റ് പരീക്ഷ പൂർണ്ണമായും പാസായവരായിരിക്കണം.ലഭ്യമായ ആകെ സ്കോളർഷിപ്പുകളിൽ 50% പെൺകുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്.

ആവശ്യമായ പ്രധാന രേഖകൾ

1.ആധാർ കാർഡിന്റെ പകർപ്പ്

2.റേഷൻ കാർഡിന്റെ പകർപ്പ് (BPL വിഭാഗക്കാർ നിർബന്ധമായും സമർപ്പിക്കണം)

3.വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (APL വിഭാഗത്തിന്)

4.മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

5.എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം എന്നിവയുടെ മാർക്ക് ലിസ്റ്റുകൾ

6.ഫൗണ്ടേഷൻ / ഇന്റർമീഡിയറ്റ് പാസ് സർട്ടിഫിക്കറ്റ്

7.പ്രവേശന രേഖ (Proof of Admission/Registration)

അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ വ്യക്തമായിരിക്കണം)

അപേക്ഷ സമർപ്പിക്കേണ്ട വിധം 

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് പോർട്ടൽ സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.  പിന്നീട്, നിർദിഷ്ട സർട്ടിഫിക്കറ്റുകളും രേഖകളും നിർദ്ദേശിച്ചിട്ടുള്ള ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. ഇതിനു ശേഷം, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വകുപ്പിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി,നവംബർ 25  ആണ്.പ്രിന്റൗട്ടും അനുബന്ധ രേഖകളും ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി, നവംബർ 30  ആണ്.

II.സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫീസ് റീഇംബേഴ്സ്മെന്റ് സ്കീം 

സർക്കാർ അംഗീകാരമുള്ള സ്വകാര്യ ഐ.ടി.ഐ-കളിൽ വിവിധ ട്രേഡുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, അവരുടെ കോഴ്സ് ഫീസ് റീഇംബേഴ്സ് ചെയ്ത് നൽകുന്ന സ്കീമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥി പഠിയ്ക്കുന്ന സ്ഥാപനം, പ്രവേശന പരീക്ഷാ കമ്മീഷണർ/ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ് വഴി അലോട്ട്മെന്റ് ലഭിച്ചതോ സർക്കാർ അംഗീകാരമുള്ളതോ ആയ സ്വകാര്യ ഐ.ടി.ഐ-കളും വിദ്യാർത്ഥി, പ്രസ്തുത സ്ഥാപനത്തിൽ റഗുലർ കോഴ്സിൽ പഠിക്കുന്നവരുമായിരിക്കണം. ഒരു വർഷ കോഴ്‌സിൽ പഠിക്കുന്ന വിദ്യാർത്ഥിയ്ക്ക്, ₹10,000 രൂപയും രണ്ടുവർഷ കോഴ്‌സിൽ പഠിക്കുന്ന വിദ്യാർത്ഥിയ്ക്ക്, രണ്ടു വർഷങ്ങളിലായി ₹ 20,000 രൂപയും ലഭിയ്ക്കും.ഇതേ കോഴ്സിന് മറ്റ് സർക്കാർ സ്കോളർഷിപ്പുകളോ ഫീസ് ഇളവുകളോ വഴി ആനുകൂല്യം ലഭിക്കുന്നവർക്ക്, അർഹതയുണ്ടായിരിക്കില്ല. ആനുകൂല്യത്തുക, വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് (DBT വഴി) റീഇംബേഴ്സ് ചെയ്തു നൽകും.ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്നും (Aadhaar Seeding / NPCI Mapping) സജീവമാണെന്നും ഉറപ്പുവരുത്തേണ്ടത്, അപേക്ഷകൻ്റെ ഉത്തരവാദിത്വമാണ്. ആകെയുള്ള സ്കോളർഷിപ്പുകളിൽ 10% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

​ആവശ്യമായ രേഖകൾ

​1.വിദ്യാർത്ഥിയുടെ ഫോട്ടോ ഒപ്പുവെച്ചത്

​2.എസ്.എസ്.എൽ.സി (SSLC) / തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്

​3 .ഐ.ടി.ഐ അഡ്മിഷൻ രേഖകളും അടച്ച ഫീസിന്റെ അസ്സൽ രസീതും (Fee Receipt)

​4.വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (Income Certificate)

​5.നേറ്റിവിറ്റി സർട്ടിഫിക്കറ്റ് / സ്ഥിരതാമസ സർട്ടിഫിക്കറ്റ്

​കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് / ന്യൂനപക്ഷ സർട്ടിഫിക്കറ്റ് (Minority Certificate)

​6.ആധാർ കാർഡിന്റെ പകർപ്പ്

​7.വിദ്യാർത്ഥിയുടെ പേരിലുള്ള ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് (IFSC കോഡ്, അക്കൗണ്ട് നമ്പർ വ്യക്തമായിരിക്കണം)

അപേക്ഷ സമർപ്പണം 

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പഠിക്കുന്ന ഐ.ടി.ഐ ട്രേഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൃത്യമായി നൽകണം. ആവശ്യപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ നിശ്ചിത സൈസിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. നവംബർ 20 നു മുൻപായി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയ ശേഷം അതിന്റെ പ്രിന്റൗട്ടും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പഠിക്കുന്ന സ്ഥാപനത്തിലെ (ഐ.ടി.ഐ) മേലധികാരിക്ക് നവംബർ 25 നു മുൻപായി, പരിശോധനയ്ക്ക് സമർപ്പിക്കണം. സ്ഥാപന മേധാവി രേഖകൾ ഓൺലൈനായി പരിശോധിച്ച് അപ്രൂവ് ചെയ്ത ശേഷം വകുപ്പിലേക്ക് നവംബർ 30 നു മുൻപായി ശുപാർശ ചെയേണ്ടതാണ്.

III .സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ് (APJ Abdul Kalam Scholarship) 

കേരളത്തിലെ സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന  സ്കോളർഷിപ്പാണ്,എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ് . അപേക്ഷകർ, സർക്കാർ/എയ്ഡഡ് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ റഗുലർ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം. (ഒന്നാം വർഷം പ്രവേശനം നേടിയവർക്കും തുടർവർഷങ്ങളിൽ പഠിക്കുന്നവർക്കും അർഹതയുണ്ട്).മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് സാധാരണയായി ഇരട്ട ആനുകൂല്യം അനുവദിക്കാറില്ല.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, പ്രതിവർഷം ₹6,000/- വീതമാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്.തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് (DBT വഴി) എത്തും. ആകെയുള്ള സ്കോളർഷിപ്പുകളിൽ 30% പെൺകുട്ടികൾക്കായി നീക്കി വെച്ചിട്ടുണ്ട്.

അവശ്യം വേണ്ട രേഖകൾ

1.വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും

2.എസ്.എസ്.എൽ.സി (SSLC) / തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്

3 .വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (വരുമാനം തെളിയിക്കാൻ)

4.കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ടി.സി/എസ്.എസ്.എൽ.സി ബുക്കിലെ മതം വ്യക്തമാക്കുന്ന പേജ്

5.നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (കേരളത്തിൽ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കാൻ)

6.ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് (ബി.പി.എൽ വിഭാഗക്കാർക്ക്)

7 .ആധാർ കാർഡിന്റെ പകർപ്പ്

8 .വിദ്യാർത്ഥിയുടെ പേരിലുള്ള ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് (IFSC കോഡ്, അക്കൗണ്ട് നമ്പർ എന്നിവ വ്യക്തമായിരിക്കണം)

9.നിലവിലെ സ്ഥാപനത്തിൽ പഠിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന ബോണഫൈഡ് സർട്ടിഫിക്കറ്റ്/സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം

അപേക്ഷ സമർപ്പണം

കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് പോർട്ടൽ സന്ദർശിച്ച് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം,വ്യക്തിഗത വിവരങ്ങൾ, യോഗ്യതാ പരീക്ഷാ വിവരങ്ങൾ, നിലവിൽ പഠിക്കുന്ന പോളിടെക്നിക്, ബ്രാഞ്ച്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തണം. നിർദ്ദിഷ്ട വലുപ്പത്തിൽ ഫോട്ടോ, ഒപ്പ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്തതിനു ശേഷം, ഓൺലൈൻ അപേക്ഷ നവംബർ 25നകം പൂർത്തിയാക്കി സബ്മിറ്റ് ചെയ്ത് അതിന്റെ പ്രിന്റൗട്ടും അസ്സൽ രേഖകളുടെ പകർപ്പുകളും, വിദ്യാർത്ഥി പഠിക്കുന്ന പോളിടെക്നിക് ഓഫീസിൽ നവംബർ 28 നകം പരിശോധനയ്ക്കായി സമർപ്പിക്കേണ്ടതുണ്ട്. കോളേജ് അധികൃതർ രേഖകൾ പരിശോധിച്ച് നവംബർ 30 നകം ഓൺലൈനായി അംഗീകാരം നൽകുന്നതോടെ അപേക്ഷ വകുപ്പിലേക്ക് കൈമാറും.

ഓഫീസ് വിലാസം

ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം – 695033

0471-2300523

വെബ്സൈറ്റ്

തയാറാക്കിയത്– ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *