Headlines

IELTS ഇല്ലാതെ യൂറോപ്പിൽ പഠിക്കണോ? അതും ഹംഗറിയിൽ; ഗവൺമെന്റ് സ്കോളർഷിപ്പ് 2027നായി അപേക്ഷിക്കാം | കരിയർ വാർത്ത


ഉയർന്ന നിലവാരമുള്ള യൂറോപ്യൻ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമായി വ്യാഖ്യാനിക്കപ്പെടുന്ന ‘സ്റ്റിപെൻഡിയം ഹംഗറിക്കം’ (Stipendium Hungaricum) സ്കോളർഷിപ്പ് വഴി 2027-ലെ അധ്യയന വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

സ്‌കോളർഷിപ്പിൻ്റെ പ്രത്യേകത

ഹംഗറി സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി നൽകുന്ന പൂർണ്ണമായും ഫണ്ട് ചെയ്യുന്ന (Fully Funded) സ്കോളർഷിപ്പ് പ്രോഗ്രാമാണിത്. താഴെപ്പറയുന്ന വിവിധ മേഖലയിലെ പഠനത്തിന്, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക്, ഇതിലൂടെ അവസരം ലഭിക്കും.

1.ബാച്ചിലേഴ്സ് ഡിഗ്രി (Bachelor’s)

2.മാസ്റ്റേഴ്സ് ഡിഗ്രി (Master’s)

3.വൺ-ടയർ മാസ്റ്റേഴ്സ് (One-tier master’s)

4.പിഎച്ച്ഡി (PhD) കോഴ്സുകൾ

5.വിവിധ നോൺ-ഡിഗ്രി കോഴ്സുകൾ

പ്രധാന ആനുകൂല്യങ്ങൾ

പഠനച്ചെലവുകൾ പൂർണ്ണമായും ഒഴിവാക്കപ്പെടുന്നതോടൊപ്പം, പഠനകാലയളവിൽ അനുദിന ചെലവുകൾക്കായി, നിശ്ചിത തുക പ്രതിമാസ സ്റ്റൈപെൻഡായി കൈപ്പറ്റാ നവസരമുണ്ട്. ഇതുകൂടാതെ സൗജന്യ താമസ സൗകര്യമോ അല്ലെങ്കിൽ താമസത്തിനുള്ള അലവൻസോ, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിൻ്റെ ഭാഗമായി ലഭിക്കും.മെഡിക്കൽ ഇൻഷുറൻസ്: വിദ്യാർത്ഥികൾക്കായി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്.

ഐഇഎൽടിഎസ് നിർബന്ധമില്ല

ഐഇഎൽടിഎസ് (IELTS) സ്കോർ നിർബന്ധമില്ല എന്നതാണ് ഈ സ്കോളർഷിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കാൻ ഐഇഎൽടിഎസിന് പകരം, മുൻപ് പഠിച്ച സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ‘ഇംഗ്ലീഷ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്’ (ഇംഗ്ലീഷ് മാധ്യമത്തിലാണ് പഠിച്ചത് എന്ന് തെളിയിക്കുന്ന രേഖ) സമർപ്പിച്ചാൽ മതിയാകും. ഹംഗറിയിലെ തന്നെ ചില സർവ്വകലാശാലകൾ ഓൺലൈൻ അഭിമുഖങ്ങൾ വഴി , ഭാഷാ പരിജ്ഞാനം പരിശോധിക്കാറുണ്ട്.

അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കുക

ഹംഗറി ഗവൺമെന്റ് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ , നിർബന്ധമായും ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ സമർപ്പിക്കാവൂ. തേർഡ് പാർട്ടി വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ വീഴാതെ ഔദ്യോഗിക ലിങ്ക് വഴി മാത്രം അപേക്ഷിക്കാൻ ശ്രദ്ധിക്കുക. സാധാരണയായി, ജനുവരിയിലാണ് അപേക്ഷാ നടപടിക്രമം പ്രതീക്ഷിക്കുന്നത്. എങ്കിലും ആവശ്യമായ രേഖകൾ കണ്ടെത്തി, നേരത്തെ തന്നെ അപേക്ഷാ ക്രമ്രീകരണങ്ങൾ ആരംഭിക്കാൻ ശ്രദ്ധിക്കണം. അതായത്, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അക്കാദമിക് ട്രാൻസ്‌ക്രിപ്റ്റുകൾ, ബിരുദ സർട്ടിഫിക്കറ്റുകൾ, സിവി (CV), മോട്ടിവേഷൻ ലെറ്റർ, പാസ്‌പോർട്ട് കോപ്പി എന്നിവ നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കുന്നതാണ് ഉചിതം.

ട്രാൻസ്ക്രിപ്റ്റിൻ്റെ അനിവാര്യത

ഒരു ജോലിയ്ക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകൻ്റെ ബയോഡാറ്റ / കരിക്കുലം വീറ്റയ്ക്ക് എത്രമാത്രം പ്രാധാന്യമുണ്ടോ, അത്ര തന്നെ പ്രാമുഖ്യമുള്ളതാണ്, വിദേശപഠന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുമ്പോൾ ഉൾച്ചേർക്കുന്ന ട്രാൻസ്ക്രിപ്റ്റ്. ഒറ്റനോട്ടത്തിൽ അപേക്ഷകനുമായി ബന്ധപ്പെട്ട വ്യക്തിപരവും അക്കാദമികപരവുമായ മുഴുവൻ വിവരങ്ങളും പഠനമേഖലയുമായി കൈവരിച്ചതും ആർജ്ജിച്ചെടുത്തതുമായ നേട്ടങ്ങളും ആ മേഖലയിലെ അപേക്ഷകർക്കുള്ള സ്വപ്നങ്ങളും പ്രകടിപ്പിക്കുന്നതായിരിക്കണം, ട്രാൻസ്ക്രിപ്റ്റ്.നേരത്തെ ബയോഡാറ്റയ്ക്കൊപ്പം മികവുകൾ എണ്ണിയെണ്ണി പറയുന്ന കവറിങ് ലെറ്റർ കൂടി ചേർത്ത്, സ്കോളർഷിപ്പുകൾക്ക് അയച്ചിരുന്നതിനു പകരം ഇതെല്ലാം ഉൾചേർത്ത് ഒരൊറ്റ ഫോർമാറ്റിലാക്കി ‘ട്രാൻസ്ക്രിപ്റ്റ് എന്ന രീതിയിൽ അയക്കുന്ന രീതിയാണ്, ഇപ്പോൾ പൊതുവിൻ അവലംബിച്ചു വരുന്നത്. അപേക്ഷാർത്ഥിയുടെ തെർഞ്ഞെടുപ്പു പ്രക്രിയയിൽ, വലിയ പ്രാമുഖ്യത്തോടെ തന്നെയാണ് ഇത് വിലയിരുത്തുന്നത്.

എ ഐ ഉപയോഗിച്ച്, വലിയ ആലങ്കാരിതയോടെയും അതിഭാവുകത്വത്തിലും തയ്യാറാക്കാമെങ്കിലും സ്വന്തം രീതിയിൽ കണ്ടൻ്റ് തയ്യാറാക്കി അതിൻ്റെ ഭാഷാപരമായ മേൻമയ്ക്ക് ഏതെങ്കിലും എ ഐ ടൂളുകൾ ഉപയോഗിക്കുകയാണ്, ഉചിതം. മറിച്ചായാൽ, നമ്മുടെ അപേക്ഷ മോണിറ്റർ ചെയ്യുന്നവർ നമ്മെ റിമാർക്സോടെയായിരിക്കും വിലയിരുത്തുകയെന്ന കാര്യം ഓർക്കണം. സ്കോളർഷിപ്പ് നൽകുന്ന ഏജൻസി/ യൂണിവേഴ്സിറ്റിയുടെ താൽപ്പര്യങ്ങളും ട്രാൻസ്ക്രിപ്റ്റിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തേണ്ടതുണ്ട്. ഭാഷയുടെ ഉപയോഗത്തിലെ നിലവാരവും സമയബന്ധിതമായുള്ള വിവര സമർപ്പണവും പഠനമേഖലയിലെ അപേക്ഷകരുടെ ഭാവി സ്വപ്നങ്ങളും റഫറൻസ് നൽകുന്നവരുടെ ഔദ്യോഗിക തസ്തികയും ട്രാൻസ്ക്രിപ്റ്റിൽ അതീവ പ്രാധാന്യമുള്ളതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

തയാറാക്കിയത്ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)



Source link

Leave a Reply

Your email address will not be published. Required fields are marked *