Headlines

CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.20% | കരിയർ വാർത്ത


Last Updated:

പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.

പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in അല്ലെങ്കിൽ results.cbse.nic.in എന്നിവയിലൂടെ ഡൗൺലോഡ് ചെയ്യാം. ഇതിനായി റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്. കൂടാതെ ഡിജിലോക്കർ (DigiLocker), ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്.

ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കുന്ന വിധം:

  1. cbse.gov.in അല്ലെങ്കിൽ results.cbse.nic.in സന്ദർശിക്കുക.
  2. ഹോംപേജിലെ ‘CBSE 12th Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ നൽകുക.
  4. വിവരങ്ങൾ നൽകിയ ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ ഫലം സ്ക്രീനിൽ തെളിയും.
  6. മാർക്ക് ഷീറ്റ് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ഡിജിലോക്കർ, ഉമാംഗ് ആപ്പുകൾ വഴി പരിശോധിക്കുന്ന വിധം:

ഡിജിലോക്കർ (DigiLocker) വഴി:

1. digilocker.gov.in സന്ദർശിക്കുക അല്ലെങ്കിൽ ആപ്പ് തുറക്കുക.

2. മൊബൈൽ നമ്പറോ ആധാർ നമ്പറോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

3. ഒ.ടി.പി (OTP) നൽകുക.

4. ‘Issued Documents’ എന്ന വിഭാഗത്തിൽ പോയി സി.ബി.എസ്.ഇ തിരഞ്ഞെടുക്കുക.

5. ‘Class 12 Marksheet’ എന്നത് തിരഞ്ഞെടുത്ത് റോൾ നമ്പർ നൽകി ഫലം ഡൗൺലോഡ് ചെയ്യുക.

ഉമാംഗ് (UMANG) ആപ്പ് വഴി:

1. സ്മാർട്ട്ഫോണിൽ ഉമാംഗ് ആപ്പ് തുറക്കുക.

2. ആപ്പിനുള്ളിലെ ‘CBSE results’ വിഭാഗം തിരയുക.

3. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകി ഫലം പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.

പ്രധാന വിവരങ്ങൾ:

  • പെൺകുട്ടികൾ മുന്നിൽ: ആൺകുട്ടികളേക്കാൾ 6.73% അധികം വിജയശതമാനവുമായി പെൺകുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
  • തിരുവനന്തപുരം ഒന്നാമത്: 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.
  • ഏറ്റവും കുറഞ്ഞ വിജയം: പ്രയാഗ്‌രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം രേഖപ്പെടുത്തിയത് (72.43%).
  • പരീക്ഷാ കാലയളവ്: ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു പരീക്ഷകൾ നടന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *